121

Powered By Blogger

Sunday, 29 March 2015

അഞ്ചാം ലോകകിരീടം ഫിലിപ്പ്‌ ഹ്യൂസിന്‌ സമര്‍പ്പിച്ച്‌ മൈക്കല്‍ ക്ലാര്‍ക്ക്‌









Story Dated: Sunday, March 29, 2015 05:59



mangalam malayalam online newspaper

മെല്‍ബണ്‍: കീവീസിനെ തകര്‍ത്ത്‌ നേടിയ അഞ്ചാം ലോകകിരീടം കളിക്കിടെ തലയില്‍ പന്ത്‌ കൊണ്ട്‌ അകാലത്തില്‍ പൊലിഞ്ഞ പ്രിയ സഹോദരന്‍ ഫിലിപ്പ്‌ ഹ്യൂസിന്‌ സമര്‍പ്പിക്കുന്നുവെന്ന്‌ ഓസീസ്‌ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്‌. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്‌റ്റ് പരമ്പരയ്‌ക്ക് തൊട്ടുമുന്‍പ്‌ സിഡ്‌നിയില്‍ നടന്ന ആഭ്യന്തര ക്രിക്കറ്റ്‌ മത്സരത്തിലാണ്‌ തലയില്‍ പന്ത്‌ കൊണ്ട്‌ ഫലിപ്പ്‌ ഹ്യൂസ്‌ അകാലത്തില്‍ പൊലിഞ്ഞത്‌. സംഭവം ക്രിക്കറ്റ്‌ ലോകത്ത്‌ ഞെട്ടലുളവാക്കിയിരുന്നു. സീന്‍ അബോട്ട്‌ എറിഞ്ഞ ബൗണ്‍സറാണ്‌ ഹ്യൂസിന്റെ ജീവനെടുത്തത്‌.


ഓസ്‌ട്രേലിയയുടെ ലോകകപ്പ്‌ സ്‌ക്വാഡിലെ പതിനാറാമനായിരുന്നു ഫിലിപ്പ്‌ ഹ്യുസ്‌. ഈ വിജയം ഞങ്ങളുടെ കുഞ്ഞനുജന്‌ സമര്‍പ്പിക്കുന്നു. ഹ്യൂസിനെപ്പോലെ ഈ കീരീട നേട്ടം ഏറ്റവും സന്തോഷകരമായി ഞങ്ങള്‍ ആഘോഷിക്കും-ക്ലാര്‍ക്ക്‌ പറഞ്ഞു. ഹ്യൂസിന്റെ മരണത്തില്‍ ഏറ്റവുമധികം വേദനിച്ച താരങ്ങളിലൊരാളായ ക്ലാര്‍ക്ക്‌ തുടര്‍ന്നുള്ള മാച്ചുകളില്‍ പി.എച്ച്‌ എന്നെഴുതിയ ബാന്‍ഡ്‌ ധരിച്ചാണ്‌ കളിച്ചത്‌. ഏകദിനത്തില്‍ നിന്ന്‌ വിരമിച്ച താന്‍ ടെസ്‌റ്റ് മത്സരങ്ങളിളും ഈ ബാന്‍ഡ്‌ ധരിച്ച്‌ കളിക്കുമെന്നും ക്ലാര്‍ക്ക്‌ പറഞ്ഞു. വിരമിക്കല്‍ മത്സരത്തില്‍ ഓസീസിന്‌ അഞ്ചാം കിരീടം നേടിക്കൊടുത്ത നായകന്‍ എന്ന ബഹുമതിയോടെയാണ്‌ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്‌ പടിയിറങ്ങുന്നത്‌.


ഈ കിരീട നേട്ടത്തോടെ അഞ്ച്‌ ഭൂഖണ്ഡങ്ങളിലും കിരീടം നേടിയ ടീമെന്ന ബഹുമതിയും ഓസീസിന്‌ സ്വന്തം. 1987ല്‍ അലന്‍ ബോര്‍ഡറിന്റെ നേതൃത്വത്തില്‍ കീരീടം നേടിയപ്പോള്‍ ലോകകപ്പിന്‌ ആതിഥേയത്വം വഹിച്ചത്‌ ഇന്ത്യയും പാക്കിസ്‌താനുമായിരുന്നു. ഏഷ്യന്‍ മണ്ണില്‍ നിന്ന്‌ പ്രഥമ കിരീടം നേടിയ ഓസീസ്‌. 1999ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ പാക്കിസ്‌താനെ തകര്‍ത്ത്‌ യൂറോപ്യന്‍ മണ്ണില്‍ നിന്നും കിരീടം നേടി. 2003ല്‍ സൗരവ്‌ ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയെ തകര്‍ത്ത്‌ റിക്കി പോണ്ടിങ്ങും കൂട്ടരും കിരീടം നേടുമ്പോള്‍ ലോകകപ്പിന്‌ ആതിഥേയത്വം വഹിച്ചത്‌ ദക്ഷിണാഫ്രിക്കയായിരുന്നു.


2007ല്‍ വെസ്‌റ്റിന്‍ഡീസ്‌ ആതിഥേയത്വം വഹിച്ച ലോകകപ്പിലൂടെ വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെത്തില്‍ നിന്നും ഓസീസ്‌ കിരീടം സ്വന്തമാക്കി. ഇപ്പോള്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പിലും ഓസീസ്‌ കിരീടം നേടി അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്‌.










from kerala news edited

via IFTTT