121

Powered By Blogger

Sunday, 29 March 2015

കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന്‌ നിയന്ത്രണം









Story Dated: Friday, March 27, 2015 08:13



കോട്ടയം: ഞായര്‍ മുതല്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന്‌ നിയന്ത്രണമേര്‍പ്പെടുത്തി. കോട്ടയത്തിനും ചങ്ങനാശ്ശേരിക്കും ഇടയില്‍ ട്രാക്കില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഞായര്‍ മുതല്‍ മെയ്‌ 4 വരെ വെള്ളി, ശനി ഒഴികെയുള്ള ദിവസങ്ങളിലാണ്‌ നിയന്ത്രണം. വെള്ളി , ശനി ദിവസങ്ങളില്‍ അറ്റകുറ്റ പണികള്‍ ഇല്ലാത്തതിനാല്‍ ഈ ദിവസങ്ങളില്‍ വണ്ടികള്‍ പതിവ്‌ സമയ ക്രമം പാലിക്കുമെന്ന്‌ റെയില്‍വേ അറിയിച്ചു.


പുതിയ നിയന്ത്രണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തു നിന്നു രാത്രി 08.40 നു പുറപ്പെടേണ്ട 16347 നമ്പര്‍ മംഗലാപുരം എക്‌സ്പ്രസ്സ്‌ രാത്രി 10.20നേ പുറപ്പെടുകയുള്ളു. തിരുവനന്തപുരത്തുനിന്നു പാലക്കാട്ടേക്കുള്ള അമൃത എക്‌സ്പ്രസ്സ്‌(16343), മംഗലാപുരം-തിരുവനന്തപുരം(16348) എക്‌സ്പ്രസ്സ്‌ എന്നിവ അര മണിക്കൂറും, ബിക്കാനീര്‍ -കൊച്ചുവേളി(16311), ഭാവ്‌നഗര്‍- കൊച്ചുവേളി (19260) എന്നിവ ഒരു മണിക്കൂര്‍ മുതല്‍ രണ്ടു മണിക്കൂര്‍ വരെയും ഈ ദിവസങ്ങളില്‍ കോട്ടയം ഭാഗത്തെ വിവിധ സ്‌റ്റേഷനുകളിലായി പിടിച്ചിടാനും സാധ്യതയുണ്ടെന്ന്‌ റെയില്‍വേ അധികൃതര്‍ അറിയിച്ചു.










from kerala news edited

via IFTTT