Story Dated: Sunday, March 29, 2015 06:01
കുട്ടനാട്: ജോലിക്കിടെയുണ്ടായ അപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കെ ചുമട്ടുതൊഴിലാളി മരിച്ചു. ചമ്പക്കുളം വൈശ്യംഭാഗം പരപ്പൂത്തറവീട്ടില്‍ രവീന്ദ്രന്‍നായരാ(47)ണ് മരിച്ചത്. വൈശ്യംഭാഗം എന്‍.എസ്.എസ് കരയോഗത്തിന്റെ കെട്ടിടനിര്‍മാണത്തിനാവശ്യമായ സിമന്റ് ഇറക്കുന്നതിനിടെ കഴിഞ്ഞ 25-നാണ് അപകടമുണ്ടായത്. അട്ടിവച്ച സിമന്റ് ചാക്ക് തലയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ മരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: മഹേശ്വരി. മക്കള്‍: ഐശ്വര്യ, അരവിന്ദ്.
from kerala news edited
via IFTTT