Story Dated: Sunday, March 29, 2015 06:44
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സിവില്‍ സര്‍വീസ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ വാട്‌സ്ആപ്പിലൂടെ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ താല്‍ക്കാലികമായി മാറ്റിവച്ചു. പുതിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി.
'പ്ര?വിന്‍ഷ്യല്‍ സിവില്‍ സര്‍വീസിന്റെ' ആമുഖ പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ചോര്‍ന്നത്. പരീക്ഷ തുടങ്ങുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പ് വാട്‌സ്ആപ്പിലൂടെ പ്രചരിച്ച ചോദ്യപ്പേപ്പര്‍ യഥാര്‍ത്ത ചോദ്യപ്പേപ്പറിന്റെ പകര്‍പ്പു തന്നെയെന്ന് സ്‌ഥിരീകരിച്ചു. തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
ചോദ്യപ്പേപ്പറിന്റെ കോപ്പി ഒന്നിന് അഞ്ചുലക്ഷം രൂപ വീതം വിലയിട്ടാണ് വാട്‌സ്ആപ്പിലൂടെ പരീക്ഷാര്‍ത്ഥികള്‍ക്ക് കൈമാറിയത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചതായും പ്രതികള്‍ ഉടന്‍ കുടുങ്ങുമെന്നും പോലീസ് മേധാവി അരുണ്‍ ജെയ്‌ന്‍ വ്യക്‌തമാക്കി.
from kerala news edited
via IFTTT