Story Dated: Sunday, March 29, 2015 06:04
ബെയ്‌ജിങ്: ചൈനയിലെ സിങ്‌ജിയാങ് പ്രവിശ്യയില്‍ താടി വളര്‍ത്തിയതിന് യുവാവിനെ ആറുവര്‍ഷത്തെ തടവിന് കോടതി വിധിച്ചു. താടി വളര്‍ത്തുന്നതുവഴി യുവാവ് സംഘര്‍ഷ സാധ്യത സൃഷ്‌ടിച്ചുവെന്നും കോടതി നീരീക്ഷിച്ചു.
രാജ്യത്തെ മുസ്ലിം ജനത കൂടുതലുള്ള പ്രദേശത്താണ് യുവാവ് കോടതി നടപടി നേരിട്ടത്. യുവാവ് 2010 മുതല്‍ താടി വളര്‍ത്തിയിരുന്നതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തിന് മുമ്പ് പ്രവിശ്യയില്‍ താടി വളര്‍ത്തുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. താടി വളര്‍ത്തുന്ന നടപടിയില്‍ നിന്ന് പിന്മാറണമെന്ന് യുവാവിനോട് അധികൃതര്‍ പലതവണ ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുവാവിന്റെ ഭാര്യയും കോടതി നടപടി നേരിട്ടതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 'പ്ര?ജക്‌റ്റ് ബ്യൂട്ടി' എന്ന കാമ്പയിന്റെ ഭാഗമായി മുഖം മറയ്‌ക്കുന്ന രീതിയില്‍ വസ്‌ത്രം ധരിക്കരുതെന്ന് പ്രദേശത്ത് അധികൃതര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ മുസ്ലിം സംസ്‌കാരത്തിന്റെ ഭാഗമായി മുഖം മറയ്‌ക്കുന്നതിനുള്ള ബുര്‍ഖ യുവതി ധരിച്ചതിനെ തുടര്‍ന്നാണ് രണ്ടു വര്‍ഷത്തേയ്‌ക്ക് കോടതി തടവിന് ശിക്ഷിച്ചത്.
കഴിഞ്ഞ വര്‍ഷം നിയമം നിലവില്‍ വന്നതിനെ തുടര്‍ന്ന് താടി വളര്‍ത്തിയതിനും മുഖം മറയ്‌ക്കുന്ന രീതിയില്‍ വസ്‌ത്രം ധരിച്ചതിനും നിരവധിപ്പേരെ കോടതി തടവിന് വിധിച്ചിരുന്നു. തുടര്‍ന്ന് പ്രദേശത്തെ മുസ്ലിം വിഭാഗം നടത്തിയ പ്രതിഷേധ പ്രകടനങ്ങളിലും തുടര്‍ന്ന് നടന്ന അക്രമ സംഭവങ്ങളിലും 200 പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ താടി വളര്‍ത്തുന്നവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം ഏര്‍പ്പെടുത്തിയ അധികൃതര്‍ സര്‍ക്കാര്‍ ബസുകളില്‍ മുസ്ലീം വസ്‌ത്രങ്ങള്‍ ധരിച്ച് യാത്ര ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു.
from kerala news edited
via IFTTT