121

Powered By Blogger

Sunday, 29 March 2015

ജനസഭ: ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു











Story Dated: Sunday, March 29, 2015 01:57


കോഴിക്കോട്‌: കോഴിക്കോട്‌ സൗത്ത്‌ നിയോജകമണ്ഡലത്തിന്റെ സമഗ്രവികസനവും ജനക്ഷേമവും ലക്ഷ്യമിട്ട്‌ ഏപ്രിലില്‍ 20,25, 27 തിയതികളിലായി നടക്കുന്ന രണ്ടാംഘട്ട ജനസഭയുടെ ഒരുക്കങ്ങള്‍ മന്ത്രി എം.കെ. മുനീറിന്റെ അധ്യക്ഷതയില്‍ കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി. ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ നേരിട്ട്‌ സ്വീകരിച്ച്‌ തല്‍സമയം തീര്‍പ്പ്‌കല്‍പ്പിക്കുന്ന ജനസഭ ഏപ്രില്‍ 20ന്‌ പന്നിയങ്കര, പയ്യാനക്കല്‍, 23ന്‌ പുതിയറ, കോവൂര്‍, 25ന്‌ കുറ്റിച്ചിറ, കിണാശ്ശേരി എന്നീ മേഖലകളില്‍ നടക്കും.


ജനസഭകളുടെ വിജയത്തിനായി 6 മേഖലകളിലും ബഹുമുഖ പരിപാടികളാണ്‌ നടന്നു വരുന്നത്‌. പരിഹാരമാവാതെ നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക്‌ ജനസഭയില്‍ തീര്‍പ്പ്‌ കല്‍പ്പിക്കും. ഓരോ മേഖലയിലും വനിതാകമ്മീഷന്‍ അദാലത്ത്‌, വികലാംഗ കമ്മീഷന്‍ അദാലത്ത്‌, ബാലാവകാശ കമ്മീഷന്‍ അദാലത്ത്‌ എന്നിവയും എക്‌സൈസ്‌ വകുപ്പിന്റെയും ശുചിത്വമിഷന്റെയും ബോധവത്‌കപരിപാടികളും എക്‌സിബിഷനും സംഘടിപ്പിക്കും.


അവശതയനുഭവിക്കുന്നവര്‍ക്കുളള പ്രത്യേക ധനസഹായം,. മണ്ഡലത്തെ ലഹരി-മാലിന്യ മുക്‌തമാക്കുന്നതിന്‌ ശുചിത്വമിഷന്‍, കുടുംബശ്രീ, മണ്ഡലം ശുചിത്വസേന, എന്‍.എസ്‌.എസ്‌, എക്‌സൈസ്‌, പോലീസ്‌ വിഭാഗങ്ങള്‍ എന്നിവയുമായി ചേര്‍ന്ന്‌ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തും. നിയമ ക്ലാസ്സുകള്‍, നിയമ അദാലത്തുകള്‍, തീരദേശത്തെ വനിതകളുടെ ക്ഷേമത്തിനായുളള പ്രത്യേക ആക്‌ടിവിറ്റി ഗ്രൂപ്പുകളുടെ രൂപീകരണം , പെയിന്‍ ആന്റ്‌ പാലിയേറ്റീവ്‌, കുടുംബശ്രീയുടെ നേതൃത്വത്തില്‍ മാലിന്യ സംസ്‌കരണ പദ്ധതികള്‍ എന്നിങ്ങനെ വ്യത്യസ്‌ത പരിപാടികള്‍ഉണ്ടാവും.


വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കീഴിലുള്ള ക്ഷേമപദ്ധതികള്‍ക്ക്‌ അനുയോജ്യരായ ഗുണഭോക്‌താക്കളെ കണ്ടെത്തുക ജനസഭയുടെ ലക്ഷ്യമാണ്‌.ഇതോടൊപ്പം മണ്ഡലത്തെ വ്യവഹാരമുക്‌തമാക്കുകയെന്ന ലക്ഷ്യത്തോടെ നിയമ അദാലത്തും സംഘടിപ്പിക്കുന്നുണ്ട്‌. . 2013ല്‍ നടന്ന ജനസഭയുടെ രണ്ടാംഘട്ടമാണ്‌ ഏപ്രിലില്‍ നടക്കുന്നത്‌. യോഗത്തില്‍ കൗണ്‍സിലര്‍മാരായ സുധാമണി , പി.വി അവറാന്‍ , കെ. ശ്രീകുമാര്‍, മീരാ ദര്‍ശക്‌ , കെ.പി അബ്‌ദുല്ലക്കോയ , കെ.ടി ബീരാന്‍ കോയ വിവിധ വകുപ്പ്‌തല ഉദ്യോഗസ്‌ഥര്‍, കുടുംബശ്രീ അംഗന്‍വാടി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT

Related Posts:

  • തൂണേരി സംഭവം: ആറ്‌ സി.പി.എം. പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍ Story Dated: Wednesday, January 28, 2015 02:32നാദാപുരം: ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ തൂണേരി വെള്ളൂര്‍ ഭാഗത്ത്‌ വീട്‌ ആക്രമിക്കപ്പെട്ട കേസില്‍ ആറ്‌ സി.പി.എം പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍.ചെക്യാ… Read More
  • കൂണുപോലെ കൂള്‍ഡ്രിംഗ്‌സ് ... Story Dated: Wednesday, January 28, 2015 02:32കോഴിക്കോട്‌: ഹര്‍ത്താല്‍ ദിനത്തില്‍ കൂള്‍ഡ്രിംഗ്‌സ് കടകള്‍ കൂണുപോലെ നഗരത്തില്‍ മുളച്ച്‌ പൊന്തി. വഴിയോരത്ത്‌ തണ്ണിമത്തനും ഇളനീരും മുസമ്പിയും വില്‍ക്കുന്ന കടകളാണ്‌ ഇന്നലെ… Read More
  • ലഹരി ഉല്‍പ്പന്നങ്ങളുമായി യുവാവ്‌ പിടിയില്‍ Story Dated: Thursday, January 29, 2015 01:41പയേ്ോളി:ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ്‌ പിടിയിലായി. പാറക്കടവ്‌ തയ്യുള്ളതില്‍ ഹാരിസ്‌ (35) നെയാണ്‌ പോലീസ്‌ പിടികൂടിയത്‌. ഇയാളില്‍ നിന്ന്‌ 1500 … Read More
  • ദേശീയ ഗെയിംസിന്‌ കോഴിക്കോടൊരുങ്ങി Story Dated: Thursday, January 29, 2015 01:41കോഴിക്കോട്‌: സംസ്‌ഥാന സ്‌കൂള്‍ കലോത്സവ ആരവമൊഴിഞ്ഞ കോഴിക്കോട്‌ നഗരം ദേശീയ ഗെയിംസിനെ വരവേല്‍ക്കാനൊരുങ്ങി. അവസാനഘട്ട മിനുക്കു പണികളാണ്‌ പൂര്‍ത്തിയായി വരുന്നത്‌. ദേശീയ ഗെയ… Read More
  • ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം Story Dated: Wednesday, January 28, 2015 02:32കോഴിക്കോട്‌: മന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ടു ബി.ജെ.പി. ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. നഗര - ഗ്രാമഭേദമന്യേ കടകമ്പോളങ്ങള്‍ അടഞ്ഞു കിടുന്നു. സ്വകാ… Read More