Story Dated: Sunday, March 29, 2015 07:20
ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ആകാശമാര്‍ഗം നടപടി ആരംഭിച്ചതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. സംഘര്‍ഷ മേഖലയില്‍ നിന്ന് 80 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായും സുഷമാ സ്വരാജ് വ്യക്‌തമാക്കി.
ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് സനയില്‍ ഇറങ്ങുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ദിവസവും മൂന്നു മണിക്കൂറാണ് അനുവദിച്ചിരിക്കുന്നത്. യെമനിലേക്ക് പോകുന്ന എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്ക് പ്രത്യേക ഷെഡ്യൂള്‍ ഉണ്ടായിരിക്കുമെന്നും സുഷമാ സ്വരാജ് പറഞ്ഞു.
from kerala news edited
via IFTTT