Story Dated: Sunday, March 29, 2015 07:45
കോട്ടയം: നഗരമധ്യത്തിലെ അഭിലാഷ് തിയറ്ററില്‍ സിനിമാ പ്രദര്‍ശനത്തിനിടെ നാലംഗസംഘം കുരുമുളക്‌സ്‌പ്രേ വിതറി രണ്ടു പേരെ മര്‍ദിച്ചു. സിനിമാ കാണാനെത്തിയ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നൂറുകണക്കിനാളുകള്‍ക്ക് അസ്വസ്‌ഥത അനുവഭപ്പെട്ടതിനെ തുടര്‍ന്ന് ഷോ നിര്‍ത്തിവച്ചു. ഇന്നലെ രാത്രി 9.15ന് സെക്കന്‍ഷോക്കിടെയാണ് സംഭവം.
ഒരുവടക്കന്‍ സെല്‍ഫിയെന്ന ചിത്രം ആരംഭിച്ച് പതിനഞ്ച് മിനിറ്റിന് ശേഷം നാലംഗസംഘം തിയറ്റിനുള്ളില്‍ പ്രവേശിച്ച് കുരുമുളക് സ്‌പ്രേ അടിക്കുകയായിരുന്നു. തുടര്‍ന്ന് സിനിമകണ്ടുകൊണ്ടിരുന്ന രണ്ടുപേരെ തിരഞ്ഞുപിടിച്ച് മര്‍ദിക്കുകയായിരുന്നു.
തിയറ്ററിനുള്ളില്‍ അടിതുടങ്ങിയതോടെ കാണികള്‍ ബഹളംവെച്ച തക്കംനോക്കി മര്‍ദിക്കാനത്തെിയ സംഘവും അടിയേറ്റവരും രക്ഷപ്പെട്ടു. എക്‌സ്‌ഹോസ്‌റ്റ് ഫാന്‍ അടക്കമുള്ള സംവിധാനങ്ങള്‍ വേണ്ടവിധം പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ കുരുമുളക് സ്‌പ്രേ തിയറ്റിനുള്ളില്‍ വ്യാപിച്ചിരുന്നു. തുടര്‍ന്നാണ് സിനിമാ പ്രദര്‍ശനം കാണാനെത്തിയ കുട്ടികളും സ്‌ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്ക് അസ്വസ്‌ഥത അനുഭവപ്പെടുകയായിരുന്നു. ചുമയും തുമ്മലുമായി കാണികള്‍ തിയറ്റര്‍ പുറത്തേക്ക് കടന്ന് ബഹം വെച്ചു.
സിനിമനടന്നുകൊണ്ടിരിക്കെ സെക്യുരിറ്റിജീവനക്കാരുടെ സഹായത്തോടെയാണ് നാലംഗസംഘം രക്ഷപ്പെട്ടതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. തിയറ്ററിനുള്ളിലെ സംഘര്‍ഷം ചോദ്യംചെയ്‌ത് സിനിമാകാണാനത്തെിയവര്‍ രംഗത്തത്തെിയത് സംഘര്‍ഷത്തിന് വഴിവെച്ചു. തുടര്‍ന്ന് വെസ്‌റ്റ് പൊലീസ് എത്തിയാണ് സ്‌ഥിതിഗതികള്‍ നിയന്ത്രിച്ചത്.
അസ്വസ്‌ഥത അനുഭവപ്പെട്ടവര്‍ക്ക് തിയറ്റര്‍ അധികൃതര്‍ പണം തിരിച്ചുനല്‍കി പ്രശ്‌നം അവസാനിപ്പിച്ചു. തുടര്‍ന്നു സിനിമകാണാന്‍ താല്‍പര്യംപ്രകടിപ്പിച്ചവര്‍ക്കായി 9.45ന് ചിത്രത്തിന്റെ പ്രദര്‍ശനം പുനരാരംഭിച്ചു. തിയറ്ററില്‍ കയറി ആക്രമണം നടത്തിയവരെ രാത്രി വൈകിയും കണ്ടത്തൊന്‍ കഴിഞ്ഞില്ല. അക്രമണത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ അഭിലാഷ് തിയറ്റര്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അക്രമികളുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ടെന്നും തിയറ്റര്‍ അധികൃതര്‍ അറിയിച്ചു.
from kerala news edited
via IFTTT