Story Dated: Sunday, March 29, 2015 01:58
പനമരം: പൂതാടി പഞ്ചായത്ത് യോഗത്തില്‍ സി.പി.എം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പദ്ധതി രേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഇടതുപക്ഷാംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രസിഡന്റ് മിനി പ്രകാശ് മറുപടി നല്‍കുന്നതിന് പകരം കെ.കെ വിശ്വനാഥന്‍ മറുപടി പറഞ്ഞതോടെയാണ് വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പി.എം പൗലോസിന്റെ ഷര്‍ട്ട് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വലിച്ചു കീറി.
മുക്കാല്‍ മണിക്കൂറോളം സംഘര്‍ഷം തുടര്‍ന്നു. അതിന് ശേഷം ടൗണില്‍ വെച്ചും ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പദ്ധതി തയ്യാറാക്കുന്നതില്‍ യു.ഡി.എഫ് മെമ്പര്‍മാര്‍ വന്‍ അഴിമതിയാണ് നടത്തുന്നതെന്നും എല്‍.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ പഞ്ചയത്തിന്റെ വികസന പ്രവര്‍ത്തനത്തിന് പ്രതിപക്ഷ മെമ്പര്‍മാര്‍ എതിര് നില്‍ക്കുകയാണെന്ന് കോണ്‍ഗ്രസും ആരോപിച്ചു. 30-ാം തിയ്യതി ബജറ്റ് അവതരണം നടത്താന്‍ സമ്മതിക്കില്ല എന്ന സമീപനമാണ് എല്‍.ഡി.എഫിന്റേതെന്നും അറിയുന്നു.
from kerala news edited
via IFTTT