Story Dated: Saturday, March 28, 2015 03:21
കുന്നംകുളം: ഭവനനിര്‍മാണ മേഖലയ്‌ക്ക് ഊന്നല്‍ നല്‍കി 541208141 രൂപ വരവും 524279500 രൂപ ചെലവും 16928641 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന നഗരസഭയുടെ 2015-16 വര്‍ഷത്തെ ബജറ്റ് വൈസ് ചെയര്‍മാന്‍ സാറാമ്മ മാത്തപ്പന്‍ അവതരിപ്പിച്ചു.
എസ്.സി. വിഭാഗങ്ങള്‍ക്ക് ഭവന നിര്‍മാണത്തിനായി 74 ലക്ഷം രൂപയും ഭൂമി ഇല്ലാത്തവര്‍ക്ക് ഭവനനിര്‍മാണത്തിനായി 74 ലക്ഷം രൂപയും അറ്റകുറ്റപ്പണികള്‍ക്കായി 18.50 ലക്ഷം രൂപയും കുടിവെള്ളം എത്തിക്കുന്നതിന് 60 ലക്ഷം രൂപയും ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. എസ്.സി. വിഭാഗത്തിലെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വാങ്ങുന്നതിന് നാലുലക്ഷം രൂപയും എട്ടാംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഫര്‍ണിച്ചറുകള്‍ വാങ്ങാന്‍ നാലുലക്ഷം രൂപയും മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ് കോച്ചിങ്ങിനായി അഞ്ചുലക്ഷം രൂപയും വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് ധനസഹായമായി അഞ്ച് ലക്ഷം രൂപയും വിവാഹസഹായമായി ഏഴുലക്ഷം രൂപയും എസ്.എസ്.എല്‍.സി, പ്ലസ്‌ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിക്കുന്ന കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കുന്നതിന് അഞ്ചുലക്ഷം രൂപയും വകയിരുത്തി.
ജലക്ഷാമം നേരിടുവാന്‍ കുഴല്‍ക്കിണറുകള്‍ കുഴിച്ച് വാട്ടര്‍ ടാങ്കുകള്‍ നിര്‍മിച്ച് ലോറിയില്‍ കുടിവെള്ളമെത്തിക്കുന്നതിന് മൂന്നുകോടി രൂപ ബജറ്റില്‍ വകയിരുത്തി.
കുറുക്കന്‍പാറയിലുള്ള മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ വികസനത്തിന് 15 ലക്ഷം, ട്രഞ്ചിങ്‌ഗ്രൗണ്ടിന് ചുറ്റും ട്രീന്‍ ബെല്‍റ്റ് സ്‌ഥാപിക്കുന്നതിനും മാലിന്യ സംസ്‌കരണത്തിന് വാഹനങ്ങള്‍ വാങ്ങുന്നതിനും 70 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.
വിവാദമായ സേവാഗ്രാം വാര്‍ഡ് സഭാ ഓഫീസുകള്‍ തുടങ്ങുന്നതിന് 55 ലക്ഷം രൂപ വകകൊള്ളിച്ചിട്ടുണ്ട്. കൗണ്‍സില്‍ ഹാള്‍ നിര്‍മിക്കുന്നതിനും നവീകരണത്തിനുമായി 25 ലക്ഷം രൂപ, വെബ്‌സൈറ്റ് പരിഷ്‌കരിക്കാന്‍ 10 ലക്ഷം, നിലവിലുള്ള മത്സ്യമാര്‍ക്കറ്റും പാറപ്പുറം ചേരിപ്രദേശവും ഏകീകരിച്ച് ആധുനിക വിപണനകേന്ദ്രവും ഷോപ്പിങ് കോംപ്ലക്‌സും ഹെര്‍ബര്‍ട്ട് റോഡ് ഷോപ്പിങ് കോംപ്ലക്‌സിന്റെ പൂര്‍ത്തീകരണത്തിനും രണ്ടുകോടി 10 ലക്ഷം രൂപ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
നഗരസഭാ ഷോപ്പിങ് കോംപ്ലക്‌സുകള്‍ മോഡിഫൈ ചെയ്യുന്നതിന് 35 ലക്ഷം. റോഡുകള്‍, പാലങ്ങള്‍ എന്നിവയുടെ അറ്റകുറ്റപ്പണിക്കും ഫുട്‌പാത്തുകളില്‍ ടൈല്‍ വിരിക്കുന്നതിനും 2.50 കോടി. മുനിസിപ്പല്‍ അഗതി മന്ദിരം, വയോജന വിശ്രമകേന്ദ്രം എന്നിവ സ്‌ഥാപിക്കുന്നതിന് 10 ലക്ഷം രൂപ, അംഗന്‍വാടികള്‍ക്ക് ഭൂമിയോ കെട്ടിടമോ വാങ്ങുന്നതിന് 35 ലക്ഷം, നഗരസഭ ഓഫീസ് വാഹനം വാങ്ങുന്നതിന് എട്ട് ലക്ഷം, നഗരസഭ കണ്ടിന്‍ജന്റ് ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ് നവീകരണത്തിന് 25 ലക്ഷം, കംഫര്‍ട്ട് സ്‌റ്റേഷനുകളുടെ പുനരുദ്ധാരണത്തിന് 30 ലക്ഷം, ജവഹര്‍ സ്‌റ്റേഡിയ നവീകരണത്തിന് 30 ലക്ഷം, പ്രധാന സ്‌ഥലങ്ങളില്‍ എല്‍.ഇ.ഡി. ഹൈമാസ്‌റ്റര്‍ ലൈറ്റുകള്‍ സ്‌ഥാപിക്കുന്നതിനും എല്‍.ഇ.ഡി. തെരുവുവിളക്കുകള്‍ സ്‌ഥാപിക്കുന്നതിനും 80 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നഗരസഭ, ഗവ. ആശുപത്രി, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്‌ഥാപിക്കുന്നതിന് 25 ലക്ഷം, പാടശേഖരങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിനുവേണ്ടി 20 ലക്ഷം രൂപ നഗരസഭ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
യു.ഡി.എഫ്. ഭരണസമിതിയുടെ അവസാന ബജറ്റാണ് ഇന്നലെ അവതരിപ്പിച്ചത്. പൊതുചര്‍ച്ച ഇന്ന് നടക്കും. ബജറ്റ് അവതരണ കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ സി.കെ. ഉണ്ണിക്കൃഷ്‌ണന്‍ അധ്യക്ഷനായിരുന്നു.
from kerala news edited
via IFTTT