121

Powered By Blogger

Sunday, 29 March 2015

അനധികൃത ഓട്ടോ റൗണ്ടടി ഓട്ടോഡ്രൈവര്‍മാര്‍ ഏറ്റുമുട്ടി :രണ്ടുപേര്‍ അറസ്‌റ്റില്‍











Story Dated: Saturday, March 28, 2015 03:21


കുന്നംകുളം: നഗരത്തില്‍ അനധികൃതമായി റൗണ്ടടിക്കുന്ന ഓട്ടോറിക്ഷ പിടികൂടിയതിനെ തുടര്‍ന്ന്‌ ഓട്ടോറിക്ഷാ തൊഴിലാളികള്‍ തമ്മില്‍ സംഘട്ടനം. രണ്ടുപേര്‍ അറസ്‌റ്റില്‍. പഴുന്നാന കരുവാന്‍പറമ്പില്‍ മണികണ്‌ഠന്‍ (40), മരത്തംകോട്‌ സ്വദേശി മെജോ (29) എന്നിവരെയാണ്‌ അറസ്‌റ്റു ചെയ്‌തത്‌.

വടക്കാഞ്ചേരി റോഡില്‍വച്ചാണ്‌ അനധികൃതമായി റൗണ്ടടിച്ചിരുന്ന പഴുന്നാന സ്വദേശി മണികണ്‌ഠനെ മെജോ ഓട്ടോറിക്ഷ തടഞ്ഞ്‌ പിടികൂടിയത്‌. പിടിവലി സംഘര്‍ഷത്തിലേക്ക്‌ നീങ്ങിയതോടെ ജനങ്ങള്‍ തടിച്ചുകൂടി. പോലീസെത്തി രണ്ടുപേരെയും കസ്‌റ്റഡിയിലെടുത്തു. പൊതുസ്‌ഥലത്തുവച്ച്‌ അടിപിടി കൂടിയതിനെതിരേ പോലീസ്‌ കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ വടക്കാഞ്ചേരി റോഡിലെ ഓട്ടോ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക്‌ നടത്തി. റൗണ്ടടിയുടെ പേരില്‍ നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ലെന്ന്‌ പോലീസ്‌ പറഞ്ഞു.










from kerala news edited

via IFTTT