121

Powered By Blogger

Thursday, 4 February 2021

ഇതാദ്യമായി ഓഹരി നിക്ഷേപകരുടെ ആസ്തി 200 ലക്ഷം കോടി മറികടന്നു

സെൻസെക്സ്എക്കാലത്തെയും ഉയർന്ന നിലവാരമായ 50,474ലിലെത്തിയതോടെ ബിഎസ്ഇയിൽ ലിസ്റ്റ്ചെയ്ത ഓഹരികളുടെ വിപണിമൂല്യം 200 ലക്ഷംകോടി മറികടന്നു. അതായത് നിക്ഷേപകരുടെ ഓഹരി നിക്ഷേപത്തിന്റെ മൂല്യം 200.11 ലക്ഷംകോടിയാണ് വളർന്നത്. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിരക്കുപ്രകാരം 198.43 ലക്ഷംകോടിയായിരുന്നു മൂല്യം. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച വളർച്ചാധിഷ്ഠിത ബജറ്റിൽ ധനകമ്മി ഉയർത്തിയതും സ്വകാര്യവത്കരണ നിർദേശങ്ങൾ മുന്നോട്ടുവെച്ചതുമാണ് വിപണിയെ സ്വാധീനിച്ചത്. ബജറ്റിനുശേഷം നാല് വ്യപാരദിനങ്ങളിലായി സെൻസെക്സ് 4,189 പോയന്റാണ് കുതിച്ചത്. ഈ റാലിയിൽനിന്നുമാത്രം നിക്ഷേപകരുടെ സമ്പത്തിലുണ്ടായ വർധന 13.99 ലക്ഷംകോടി രൂപയാണ്. ബജറ്റിനുമുമ്പുണ്ടായ തളർച്ചയെ പൂർണമായും ഇല്ലാതാക്കിയാണ് ഈകുതിപ്പ്. പ്രീ ബജറ്റ് തകർച്ചയിൽ 3,506 പോയന്റായിരുന്നു സെൻസെക്സിന് നഷ്ടമായത്. ജനുവരി 20നും 29നുമിടയിൽ നിക്ഷേപകർ ഓഹരികൾ വിറ്റ് ലാഭമെടുത്തതോടെയാണ് വിപണി കുത്തനെ ഇടിഞ്ഞത്. Investor wealth crosses Rs 200 lakh crore for first time

from money rss https://bit.ly/39N9biE
via IFTTT

Related Posts:

  • സംസ്ഥാനത്ത് സ്വര്‍ണവില പവന് 120 രൂപ ഉയര്‍ന്ന് 34,680 ആയിസംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 120 രൂപ ഉയർന്ന് 34,680 ആയി. ഗ്രാമിന് 15 രൂപ കൂടി 4335 ലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1752 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസി… Read More
  • സ്വര്‍ണവില പവന് 80 രൂപ കൂടി 35,280 ആയിസംസ്ഥാനത്ത് സ്വർണവില പവന് 80 രൂപ കൂടി 35,280 ആയി. ഗ്രാമിനാകട്ടെ 10 രൂപ വർധിച്ച് 4410 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1797 ഡോളർ ആയി ഉയർന്നു. ഡോളർ കരുത്താർജ… Read More
  • മൊബൈൽ ഫോൺ നഷ്‌ടപ്പെട്ടോ? കണ്ടെത്തിത്തരുംഈ വ്യാപാരിക്കൂട്ടായ്‌മതൃശ്ശൂർ: യാത്രയ്ക്കിടയിൽ മൊബൈൽ ഫോൺ നഷ്ടപ്പെട്ട പരാതി നൽകാനെത്തിയ വ്യക്തിയോട് പോലീസ് പറഞ്ഞു- വിവരങ്ങൾ എം.പി.ആർ.എ.കെ. എന്ന സംഘടനാ ഭാരവാഹികൾക്കും നൽകിയേക്കൂ, ഉപകാരപ്പെട്ടേക്കും. മൊബൈൽ ഫോൺ റീട്ടെയ്ലേഴ്സ് അസോസിയേഷൻ ഓഫ് കേരള എന്ന മ… Read More
  • രാജ്യത്തെ ആദ്യത്തെ ഫാങ് ഫണ്ടുമായി മിറേമുംബൈ:മിറേ അസറ്റ് ഇൻവെസ്റ്റ്മെൻറ് മാനേജർസ് ഇന്ത്യ രാജ്യത്തെ ആദ്യത്തെ ഫാങ് അധിഷ്ഠിത ഉത്പന്നങ്ങൾ അവതരിപ്പിച്ചു. മിറേ അസറ്റ് എൻവൈഎസ്ഇ ഫാങ് ഇടിഎഫ് ഉം അതിന്റെതന്നെ ഫണ്ട് ഓഫ് ഫണ്ടുമാണ് അവതരിപ്പിച്ചത്. ഫണ്ടുകളുടെ എൻഎഫ്ഒ സബ്സ്ക്രിപ്ഷ… Read More
  • സ്വർണവിലയിൽ കുതിപ്പ്: പവന് 560 രൂപകൂടി 35,880 രൂപയായിസംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. പവന്റെ വില 560 രൂപകൂടി 35,880 രൂപയിലെത്തി. 4485 രൂപയാണ് ഗ്രാമിന്റെ വില. 35,320 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഇതോടെ ഏപ്രിൽ ഒന്നിന് രേഖപ്പെടുത്തിയ 33,320 രൂപയിൽനിന്ന് മൂന്നാഴ്ചക… Read More