121

Powered By Blogger

Thursday, 4 February 2021

സെന്‍സെക്‌സില്‍ 358 പോയന്റ് നേട്ടം: നിഫ്റ്റി 14,900നിരികെ ക്ലോസ് ചെയ്തു

മുംബൈ: ബജറ്റിനുശേഷം തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണിയിൽ മുന്നേറ്റം പ്രകടമായി. പൊതുമേഖല ബാങ്ക്, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് വ്യാഴാഴ്ച പ്രധാനമായും നേട്ടമുണ്ടാക്കിയത്. നിഫ്റ്റി 14,900നരികെയെത്തി. സെൻസെക്സ് 358.54 പോയന്റ് നേട്ടത്തിൽ 50,614.29ലും നിഫ്റ്റി 105.70 പോയന്റ് ഉയർന്ന് 14,895.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1813 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1110 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 142 ഓഹരികൾക്ക് മാറ്റമില്ല. ഐടിസി, എസ്ബിഐ, ബജാജ് ഫിനാൻസ്, കോൾ ഇന്ത്യ, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഏഷ്യൻ പെയിന്റ്സ്, യുപിഎൽ, സിപ്ല, ഇൻഡസിൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ ഒരുശതമാനംവീതം ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡിസംബർ പാദത്തിലെ കമ്പനികളുടെ മികച്ച പ്രവർത്തനഫലങ്ങളും വിദേശ നിക്ഷേപകരുടെ സാന്നിധ്യവും ഫെബ്രുവരിയിൽ വരാനിരിക്കുന്ന ആർബിഐയുടെ വായ്പനയനത്തിൽ നിലവിലെ സ്ഥിതിതുടരുമെന്ന പ്രതീക്ഷയുമാണ് വിപണിയെ സ്വാധീനിച്ചത്. Nifty ends near 14,900, Sensex gains 358 pts

from money rss https://bit.ly/3azhPjD
via IFTTT

Related Posts:

  • സ്വർണവില പവന് 120 രൂപകൂടി 33,920 രൂപയായിസംസ്ഥാനത്ത് സ്വർണവില പവന് 120 രൂപകൂടി 33,920 രൂപയായി. ഗ്രാമിന് 15 രൂപകൂടി 4240 രൂപയുമായി. നാലുദിവസം 33,800 രൂപ നിലവാരത്തിലായിരുന്നു വില. ആഗോള വിപണിയിൽ ഔൺസിന് 0.3ശതമാനം ഉയർന്ന് 1,733.31 ഡോളർ നിലവാരത്തിലെത്തി. ഡോളർ ദുർബലമായതും … Read More
  • ധനലക്ഷ്മി ബാങ്ക് ഒറ്റക്കുവളരുംറിസർവ് ബാങ്കിന്റെ തിരുത്തൽ നടപടിയും (പ്രോംപ്റ്റ് കറക്ടീവ് ആക്ഷൻ) തുടർച്ചയായുണ്ടായ നേതൃമാറ്റവും മൂലം പ്രതിസന്ധിയിലായ ധനലക്ഷ്മി ബാങ്ക് ഒരു വർഷത്തിനുള്ളിൽ സുസ്ഥിര വളർച്ചയുടെ ട്രാക്കിലെത്തുമെന്ന് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായി … Read More
  • രാജ്യത്ത് വിനിമയത്തിലുള്ളത് 27.8 ലക്ഷം കോടി രൂപയുടെ കറൻസിമുംബൈ: രാജ്യത്ത് വിനിമയത്തിനായി വിപണിയിലുള്ളത് 27.8 ലക്ഷം കോടി രൂപയുടെ നോട്ടുകൾ. നവംബർ 13-ന് അവസാനിച്ച ആഴ്ചയിലെ റിസർവ് ബാങ്ക് കണക്കനുസരിച്ചാണിത്. പത്തു വർഷത്തിനിടയിൽ വിനിമയത്തിലുള്ള നോട്ടുകളുടെ ഏറ്റവും ഉയർന്നനില കൂടിയാണിത്. 2… Read More
  • റെക്കോഡ് ഉയരംകുറിച്ച് സൂചികകള്‍: നിഫ്റ്റി 13,850 മറികടന്നുദലാൾ സ്ട്രീറ്റിൽ കാളകളുടെ വിളയാട്ടം തുടരുന്നു. ഓഹരി സൂചികകൾ വീണ്ടും പുതിയ ഉയരംകുറിച്ചു. ലോഹം, ധനകാര്യം എന്നീ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 13,850 മറികടന്നു. സെൻസെക്സ് 380.21 പോയന്റ് നേട്ടത്തിൽ 47,353.75ലും നിഫ്റ്റി 123.90 പോയന്… Read More
  • റിലയൻസിന്റെ സഹായത്തോടെ ബിഗ് ബസാറിന്റെ മെഗാ ഡിസ്‌കൗണ്ട് സെയിൽ വരുന്നുഫ്യൂച്ചർ ഗ്രൂപ്പിന്റെ സൂപ്പർമാർക്കറ്റ് ശൃംഖലയായ ബിഗ് ബസാർ ഒരുവർഷത്തിനുശേഷം മെഗാ വിലക്കിഴിവ് വില്പനയുമായി വരുന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ സഹായത്തോടെയാകും ബിഗ് ബസാറിന്റെ മെഗാ സെയിൽ. ഉത്പന്നശേഖരണം, വിപണനം എന്നിവയെക്കെല്ലാം റിലയ… Read More