121

Powered By Blogger

Monday, 26 October 2020

മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ നവംബര്‍ അഞ്ചോടെ വായ്പയെടുത്തവരുടെ അക്കൗണ്ടിലെത്തും

മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഒഴിവാക്കുന്നതിനുള്ളതുക ധനകാര്യസ്ഥാപനങ്ങൾ നവംബർ അഞ്ചോടെ വായ്പെടുത്തവരുടെ അക്കൗണ്ടിൽ വരവുവെയ്ക്കും. മൊറട്ടോറിയം കാലയളവിലെ പലിശയ്ക്കുമേലുള്ള പലിശയാകും വരവുവയെക്കുക. രണ്ടുകോടി രൂപവരെയുള്ള വായ്പയ്ക്കാണിത് ബാധകം. എക്സ് ഗ്രേഷ്യയെന്നപേരിലാണ് സർക്കാർ ഈതുക അനുവദിക്കുന്നത്. മാർച്ച് ഒന്നുമുതൽ ഓഗസ്റ്റ് 31വരെയുള്ള കാലയളവിലെ കൂട്ടുപലിശയാണ് വായ്പകൊടുത്ത സ്ഥാപനങ്ങൾ വഴി ഉപഭോക്താവിലെത്തുക. ഈതുക വായ്പ അക്കൗണ്ടിലേയ്ക്ക് ചേർക്കും. ദീപാവലിക്കുമുമ്പ് ആനുകൂല്യം നൽകണമെന്ന സുപ്രീം കോടതിയുടെ ഉത്തവിനെതുടർന്നാണ് പെട്ടെന്ന് തീരുമാനമുണ്ടായത്. ഇങ്ങനെ വരവുവെയ്ക്കുന്നതുക ഡിസംബർ 15ഓടെ വായ്പാദാതാക്കൾക്ക് സർക്കാർ കൈമാറും. ആർക്കൊക്കെ ഗുണംലഭിക്കും? രണ്ടുകോടി രൂപയിൽത്താഴെയുള്ള വായ്പയെടുത്തവർക്കും രണ്ടുകോടിയിൽത്താഴെമാത്രം തരിച്ചടവ് ബാക്കിയുള്ളവർക്കുമാണ് എക്സ്ഗ്രേഷ്യ നൽകുന്നത്. മൊറട്ടോറിയം തുടങ്ങുന്നതിന്റെ തലേന്നുവരെ, അതായത് ഫെബ്രുവരി 29 വരെ നിഷ്ക്രിയ ആസ്തി (എൻ.പി.എ.) അല്ലാത്ത വായ്പകൾക്കാണ് ആനുകൂല്യം. മൊറട്ടോറിയം മുഴുവനായോ ഭാഗികമായോ എടുത്തവർക്കും അല്ലാത്തവർക്കും (മൊറട്ടോറിയം കാലയളവിലും തിരിച്ചടവ് കൃത്യമായി നൽകിയവർ) ഒരുപോലെയാണ് ആനുകൂല്യം. ചെറുകിട, ഇടത്തരം വ്യവസായങ്ങളെടുത്ത (എം.എസ്.എം.ഇ.) വായ്പകൾ, വിദ്യാഭ്യാസ, ഭവന, വീട്ടുപകരണ വായ്പകൾ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക, വാഹനവായ്പ, വ്യക്തിഗതവായ്പ, ഉപഭോക്തൃവായ്പ എന്നിവയ്ക്കാണ് ആനുകൂല്യം. ഏതെല്ലാം ബാങ്കുകളിലെ വായ്പകൾ? പൊതുമേഖലാബാങ്കുകൾ, ബാങ്കിങ് കമ്പനികൾ, സഹകരണബാങ്കുകൾ (അർബൻ സഹകരണബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സെൻട്രൽ സഹകരണ ബാങ്ക്), റീജ്യണൽ റൂറൽ ബാങ്ക്, അഖിലേന്ത്യാ ധനകാര്യ സ്ഥാപനം, ബാങ്കിങ് ഇതര ധനകാര്യ കമ്പനി, റിസർവ് ബാങ്കിൽ രജിസ്റ്റർചെയ്ത ഹൗസിങ് ഫിനാൻസ് കമ്പനി, നാഷണൽ ഹൗസിങ് ബാങ്ക് എന്നിവയിൽനിന്നെടുത്ത വായ്പകൾക്കാണ് എക്സ്ഗ്രേഷ്യ നൽകുന്നത്. ബാങ്കിങ് ഇതര ധനകാര്യകമ്പനി, മൈക്രോ ഫിനാൻസ് ഇൻസ്റ്റിറ്റിയൂഷൻ എന്നിവ റിസർവ് ബാങ്ക് അംഗീകരിച്ച സെൽഫ് റെഗുലേറ്ററി ഓർഗനൈസേഷനിൽ (എസ്.ആർ.ഒ.) അംഗമായിരിക്കണം. എത്രതുക അക്കൗണ്ടിലെത്തും? അമ്പതുലക്ഷംരൂപ അടയ്ക്കാൻ ബാക്കിയുള്ള ഭവനവായ്പയ്ക്ക് ഉപഭോക്താവിന് ആനുകൂല്യമായി ലഭിക്കുക 12,425 രൂപമാത്രമായിരിക്കും. ആറുമാസത്തേക്ക് എട്ടുശതമാനം നിരക്കിൽ രണ്ടുലക്ഷം രൂപ സാധാരണപലിശയും 2,12,425 രൂപ കൂട്ടുപലിശയും വരുന്നുണ്ടെന്ന് കണക്കാക്കിയാൽ, ഇവ തമ്മിലുള്ള വ്യത്യാസമായ തുകയാണ് എക്സ് ഗ്രേഷ്യയായി ലഭിക്കുക. 12,425 രൂപയായിരിക്കും ഈതുക. Interest waiver to be credited by 5 Nov

from money rss https://bit.ly/3e4PTWs
via IFTTT