121

Powered By Blogger

Friday, 9 October 2020

വായ്പയെടുത്തവര്‍ക്ക് ആശ്വസിക്കാന്‍ വകയില്ല: നിക്ഷേപകര്‍ക്ക് നെടുവീര്‍പ്പിടാം

2020ലെ നാലമാത്തെ ദ്വൈമാസ പണവായ്പാവലോകന യോഗത്തിൽ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ചത് വായ്പയെടുത്തവർക്ക് ഗുണംചെയ്യില്ല. കോവിഡ് വ്യാപനംമൂലം ശമ്പളം കുറയ്ക്കൽ, തൊഴിൽനഷ്ടം തുടങ്ങിയവ നേരിടുന്ന സാഹചര്യത്തിൽ പ്രതിമാസ തിരിച്ചടവിന്റെ ഭാരം കുറയുന്നത് എന്തുകൊണ്ടും ആശ്വാസകരമാണ്. അതിനുള്ള സാധ്യതയാണ് ഇല്ലാതായത്. അതേസമയം, ബാങ്ക് നിക്ഷേപകർക്ക് ആർബിഐയുടെ തീരുമാനം ആശ്വാസകരമാണ്. എഫ്ഡിയുടെ പലിശനിരക്ക് കുറയ്ക്കുന്നത് തൽക്കാലം ബാങ്കുകൾ നിർത്തിവെച്ചേക്കാം. ബാഹ്യ സൂചിക അടിസ്ഥാനമാക്കി വായ്പടെയുത്തവർ നിലവിലുള്ള പ്രതിമാസ നിരക്കുതന്നെ തുടർന്നും അടയ്ക്കേണ്ടിവരും. ബാങ്ക് നിങ്ങളുടെ വായ്പ അക്കൗണ്ടിലെ റിസ്ക് പ്രീമിയം ഉയർത്തുകയാണെങ്കിൽ ഇഎംഐയിൽ വർധനവുണ്ടാകാനുമിടയുണ്ട്. വായ്പ പലിശ കുറയ്ക്കുന്നതിനനുസരിച്ചാണ് ബാങ്ക് സ്ഥിര നിക്ഷേപ പലിശയിലും അതിന് ആനുപാതികമായി ബാങ്കുകൾ കുറവുവരുത്തുന്നത്. ഇതിനുമുമ്പ് സെപ്റ്റംബർ 10നാണ് എസ്ബിഐ നിക്ഷേപ പലിശ നിരക്കിൽ ശരാശരി 20 ബേസിസ് പോയന്റിന്റെ കുറവുവരുത്തിയത്. ഇതോടെ ഒരുവർഷത്തെ പലിശ 4.9ശതമാനമായി കുറഞ്ഞു. തുടർച്ചയായി മൂന്നാമത്തെ പാദത്തിലും ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറയ്ക്കാത്തത് നിക്ഷേപകർക്ക് ആശ്വാസമാണ്. ഒക്ടോബർ ഒമ്പതിന് അവസാനിച്ച എംപിസി യോഗത്തിൽ റിപ്പോ നിരക്ക് നാലുശതമാനത്തിലും റിവേഴ്സ് റിപ്പോനിരക്ക് 3.35ശതമാനത്തിലും നിലനിർത്താനാണ് ആർബിഐ തീരുമാനിച്ചത്. പണപ്പെരുപ്പ് നിരക്ക് വർധിക്കുന്നതും രാജ്യത്തെ വളർച്ചാഅനിശ്ചിതത്വവും കാരണം ഇത്തവണ നിരക്കിൽമാറ്റംവരുത്തുന്നതിൽനിന്ന് ആർബിഐ വിട്ടുനിൽക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.

from money rss https://bit.ly/2Icka9T
via IFTTT