121

Powered By Blogger

Friday, 9 October 2020

ആര്‍.ടി.ജി.എസ് വഴി ഡിസംബര്‍ മുതല്‍ 24 മണിക്കൂറും പണമിടപാട് നടത്താം

ആർ.ടി.ജി.എസ് വഴി ഡിസംബർ മുതൽ 365 ദിവസം 24 മണിക്കൂറും തത്സമയ പണമിടപാട് നടത്താം. പ്രവൃത്തിദിനങ്ങളിൽ രാവിലെ ഏഴിനും വൈകീട്ട് ആറിനും ഇടിയിലുള്ള സമയത്താണ് നിലവിൽ ഈ സംവിധാനമുപയോഗിച്ച് പണമിടപാട് നടത്താൻ കഴിയുക. അവധി ദിവസങ്ങളിലാണെങ്കിൽ ഈ സൗകര്യമില്ലായിരുന്നു. എൻ.ഇ.എഫ്.ടിവഴി 24 മണിക്കൂറും പണമിടപാടിന് സൗകര്യം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ആർബിഐയുടെ പുതിയ തീരുമാനം. വൻകിട പണമടപാട് നടത്തുന്നവർക്കും കോർപ്പറേറ്റുകൾക്കും പുതിയ തീരുമാനം ഗുണകരമാകും. രണ്ടുലക്ഷം രൂപവരെയാണ് എ.ഇ.എഫ്.ടി വഴി ഓൺലൈനിൽ ട്രാൻസ്ഫർ ചെയ്യാൻ കഴിയുക. അതിൽകൂടുതൽ തുകയുടെ ഇടപാടിനാണ് ആർ.ടി.ജി.എസാണ് പ്രയോജനപ്പെടുത്തുന്നത്. ആർ.ടി.ജി.എസ് റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് എന്ന ഈ സംവിധാനത്തിലൂടെ മിനിമം ട്രാൻസ്ഫർ ചെയ്യാവുന്ന തുക രണ്ടുലക്ഷം രൂപയാണ്. അതിനുമുകളിൽ എത്ര രൂപവരെ വേണമെങ്കിലും കൈമാറാൻ അനുവദിക്കുന്നുണ്ടെങ്കിലും പല ബാങ്കുകളും 10 ലക്ഷമെന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. എൻ.ഇ.എഫ്.ടി സേവനം സൗജന്യമാണെങ്കിൽ ആർ.ടി.ജി.എസ് ഇടപാടിന് സേവന നിരക്ക് ഈടാക്കുന്നുണ്ട്. ഓരോ ബാങ്കുകളിലും നിരക്ക് വ്യത്യസ്തമാണ്. RTGS to be available 24x7x365 from Dec 2020

from money rss https://bit.ly/33KCe2Y
via IFTTT