121

Powered By Blogger

Thursday, 22 April 2021

വിദേശനിക്ഷേപകർ പിൻവാങ്ങുന്നു: വിപണിയുടെ ഭാവി എന്താകും?

കോവിഡിന്റെ രണ്ടാംതരംഗം രാജ്യത്തെ ഓഹരി വിപണിയിൽനിന്ന് പിന്മാറാൻ വിദേശ നിക്ഷേപകർക്ക് പ്രേരണയായി. ആറുമാസം തുടർച്ചയായി നിക്ഷേപംനടത്തിയവർ ഘട്ടംഘട്ടമായി കൂടൊഴിയുന്ന കാഴ്ചയാണിപ്പോൾ. എൻഎസ്ഡിഎലിന്റെ കണക്കുപ്രകാരം ഏപ്രിൽമാസം ഇതുവരെ 7,041 കോടി രൂപയാണ് ഇവർ വിപണിയിൽനിന്ന് പിൻവലിച്ചത്. കോവിഡ് വ്യാപനത്തിന്റെ മുറിവുകൾ ഉണങ്ങാൻ തുടങ്ങിയതിന്റെ ലക്ഷണങ്ങൾ വ്യക്തമായതോടെ 2020 ഒക്ടോബർ മുതൽ 2021 മാർച്ച് വരെ വൻതോതിലാണ് വിദേശ നിക്ഷേപകർ ഓഹരികൾ സമാഹരിച്ചത്. ഒക്ടോബർ മുതൽ കോവിഡ് കേസുകൾ കുറയാൻതുടങ്ങിയതും സാമ്പത്തിക സൂചകങ്ങളിലെ അനുകൂലഘടകങ്ങളുമായിരുന്നു അതിനുപിന്നിൽ. ഏപ്രിൽമാസം കനത്ത ചാഞ്ചാട്ടത്തിനാണ് വിപണി സാക്ഷ്യംവഹിച്ചത്. സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉൾപ്പടെയുള്ള നരഗങ്ങൾ കോവിഡിന് കീഴടങ്ങാൻ തുടങ്ങിയതോടെ ലോക്ഡൗൺ ഉൾപ്പടെയുള്ള നിയന്ത്രണങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരുകൾ ആലോചിക്കാൻ തുടങ്ങി. FPI Investments Month Equity Debt Debt-VRR Hybrid Totoal 2020 Oct 19,541 1,641 851 -207 21,826 2020 Nov 60,358 -1,806 4,399 -169 62,782 2020 Dec 62,016 4,079 2,463 2,489 71,049 2021 Jan 19,473 -2,518 -2,306 -17 14,631 2021 Feb 25,787 -6,488 4,364 350 24,013 2021 Mar 10,482 -6,492 13,314 -281 17,023 2021 Apr -7,041 2,376 -112 -75 -4852 Source: NSDL *Figures in Rs crore കോവിഡിന്റെ അതിവേഗവ്യാപനം 2021-22 സാമ്പത്തികവർഷത്തെ വളർച്ചയിൽ അനിശ്ചിതത്വമുണ്ടാക്കുമെന്നതിന്റെ സൂചനകൾ പ്രകടമായിത്തുടങ്ങി. പ്രദേശികതലത്തിലുള്ള അടച്ചിടലുകളും സാമ്പത്തികമേഖലയിലെ നിയന്ത്രണങ്ങളും ദീർഘകാലംതുടരുകയാണെങ്കിൽ പ്രതീക്ഷിക്കുന്ന ജിഡിപി വളർച്ചയായ 10ശതമാനത്തിൽനിന്ന് ഒരുശതമാനത്തിലേറെ കുറവുണ്ടാകാൻ സാധ്യതയുണ്ട്. ഈ കാരണങ്ങളൊക്കെയാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങളെ കരുതലെടുക്കാൻ പ്രേരിപ്പിക്കുന്നത്. അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ കോവിഡിന്റെ ആക്രമണം ഏറ്റവുംരൂക്ഷമാകുക മെയ് പകുതിയോടെയാകുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ ഹ്രസ്വകാലത്തേയ്ക്ക് വിപണിയിൽ അസ്ഥിരതയും ചാഞ്ചാട്ടവും തുടരുമെന്ന് പ്രതീക്ഷിക്കേണ്ടിവരും. വാക്സിൻ വിതരണം കാര്യക്ഷമമാക്കുകയും 18വയസ്സ് പൂർത്തിയായവർക്കെല്ലാം പ്രതിരോധകുത്തിവെപ്പ് നൽകുകയുംചെയ്താൽ സ്ഥിതിമെച്ചപ്പെടാനും സാധ്യതയുണ്ട്. 2020 മാർച്ചിലേതുപോലുള്ള തിരുത്തൽ അതുകൊണ്ടുതന്നെ വിപണിയിൽ പ്രകടമാകില്ലെന്ന് വിശ്വസിക്കാം.

from money rss https://bit.ly/3dD9uOS
via IFTTT