121

Powered By Blogger

Friday, 30 April 2021

984 പോയന്റ് തകർന്ന് സെൻസെക്‌സ് : നിഫ്റ്റി 14,650ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: ദലാൾ സ്ട്രീറ്റ് കരടികൾ കീഴടക്കി. തുടർച്ചയായി നാലുദിവസത്തെ നേട്ടത്തിനുശേഷം വ്യാപാര ആഴ്ചയുടെ അവസാന ദിവസം ഓഹരി വിപണി കൂപ്പുകുത്തി. ഏഷ്യൻ വിപണികളിലെ നഷ്ടവും കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കുത്തനെ ഉയരുന്നതും വിപണിയുടെ ആത്മവിശ്വാസം കെടുത്തി. കനത്ത വില്പന സമ്മർദത്തിൽ സൂചികകൾക്ക് രണ്ടുശതമാനത്തോളം പോയന്റ് നഷ്ടമായി. നിഫ്റ്റി ബാങ്ക് സൂചിക മൂന്നുശതമാനവും എഫ്എംസിജി, ഓട്ടോ, ഐടി സൂചികകൾ 1.5ശതമാനംവീതവും നഷ്ടംനേരിട്ടു. അതേസമയം, ഫാർമ സൂചിക ഒരുശതമാനം നേട്ടത്തോടെ റെക്കോഡ് കുറിക്കുകയുംചെയ്തു. നിഫ്റ്റി 264 പോയന്റ് നഷ്ടത്തിൽ 14,631ലും സെൻസെക്സ് 983.5 പോയന്റ് താഴ്ന്ന് 48,782ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, അദാനി പോർട്സ്, ഹിൻഡാൽകോ, ടെക് മഹീന്ദ്ര, മാരുതി സുസുകി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി. ഒഎൻജിസി, കോൾ ഇന്ത്യ, ഡിവീസ് ലാബ്, ഗ്രാസിം, ഐഒസി, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ബിപിസിഎൽ, സിപ്ല, ടാറ്റ സ്റ്റീൽ, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. Nifty ends below 14,650, Sensex falls 983 pts

from money rss https://bit.ly/2QLwl23
via IFTTT