121

Powered By Blogger

Friday, 30 April 2021

ലോകത്തെ കരുത്തുറ്റ ഇൻഷുറൻസ് ബ്രാൻഡുകളിൽ എൽ.ഐ.സി മൂന്നാമതെത്തി

രാജ്യത്തെ പ്രമുഖ പൊതുമേഖല സ്ഥാപനമായ എൽഐസി ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളുടെ പട്ടികയിൽ മൂന്നാമതായി ഇടംപിടിച്ചു. മൂല്യേറിയ പത്താമത്തെ ഇൻഷുറൻസ് ബ്രാൻഡുമായി. ലണ്ടൻ ആസ്ഥാനമായുള്ള കൺസൽട്ടൻസി സ്ഥാപനമായ ബ്രാൻഡ് ഫിനാൻസിന്റതാണ് വിലയിരുത്തൽ. ബ്രാൻഡ് ഫിനാൻസിന്റെ റിപ്പോർട്ട് പ്രകാരം എൽഐസിയുടെ ബ്രാൻഡ് മൂല്യം 6.8ശതമാനം വർധിച്ച് 8.65 ബില്യൺ ഡോളറായി. പത്ത് കമ്പനികളിൽ ഏറെയും കയ്യടക്കിയിട്ടുള്ളത് ചൈനീസ് ബ്രാൻഡുകളാണ്. രണ്ട് യുഎസ് കമ്പനികളും ഫ്രാൻസ്, ജർമനി, ഇന്ത്യ എന്നിവിടങ്ങളിൽനിന്നുള്ള ഓരോ കമ്പനികളുമാണ് പത്തിൽ ഇടംപിടിച്ചത്. ചൈനയിലെ പിങ്ആൻ ഇൻഷുറൻസ് ആണ് ഒന്നാം സ്ഥാനത്ത്. 44 ബില്യൺ ഡോളറാണ് ബ്രാൻഡ് മൂല്യം. 22 ബില്യണുമായി ചൈന ലൈഫ് ഇൻഷുറൻസ് രണ്ടാംസ്ഥാനത്തുണ്ട്. ജർമനിയിലെ അലയൻസിന് 20 ബില്യണും ഫ്രാൻസിന്റെ എഎക്സ്എയ്ക്ക് 17 ബില്യണും ചൈനയിലെ പസഫിക് ഇൻഷുറൻസ് കമ്പനിക്ക് 15 ബില്യണും ചൈനയിലെതന്നെ എഐഎയ്ക്ക് 14 ബില്യണം യുഎസ് ഗവ. എംപ്ലോയീസ് ഇൻഷുറൻസ് കമ്പനിക്ക് 11 ബില്യണും യുഎസ് പ്രോഗസീവ് കോർപറേഷന് 8.8 ബില്യണും എൽഐസിക്ക് 8.65 ബില്യണുമാണ് മൂല്യം. കരുത്തുറ്റ ബ്രാൻഡുകളിൽ ഇറ്റലിയിലെ പോസ്റ്റെ ഇറ്റാലെയിനെയാണ് മുന്നിൽ. സ്പെയിനിലെ മാപ്ഫ്രെ, ഇന്ത്യയിലെ എൽഐസി, ചൈനയിലെ പിങ്ആൻ, സൗത്ത് കൊറിയയിലെ സാംസങ് ലൈഫ് ഇൻഷുറൻസ് എന്നീ കമ്പനികൾ യഥാക്രമം അഞ്ചുസ്ഥാനങ്ങൾക്ക് അർഹരായി. LIC 10th most-valuable insurance brand, third most-strongest globally

from money rss https://bit.ly/2Shgc4T
via IFTTT