121

Powered By Blogger

Thursday, 16 July 2020

സ്വര്‍ണം നല്‍കിയത് 40%: നിക്ഷേപ ആസ്തികളുടെ ആദായം പരിശോധിക്കാം

വൈവിധ്യവത്കരണമെന്നാൽ നിക്ഷേപത്തിന്റെകാര്യത്തിൽ വ്യത്യസ്ത ആസ്തികളുടെ മികച്ചരീതിയിലുള്ള മിശ്രിതമാണ്. റിസ്ക് എടുക്കാനുള്ള ശേഷി, വയസ്സ്, സാമ്പത്തിക ലക്ഷ്യം പൂർത്തിയാക്കാനുള്ള കാലയളവ് എന്നിവയെ അടിസ്ഥാനമാക്കിയാണ് നിക്ഷേ പദ്ധതികൾ തിരഞ്ഞെടുക്കുക. ഓഹരി, സ്ഥിരനിക്ഷേപം(ഡെറ്റ്), സ്വർണം തുടങ്ങിയവയാണ് വ്യത്യസ്ത നിക്ഷേപ ആസ്തികൾ. അത്യാവശ്യത്തിന് പണമായും കൈവശംസൂക്ഷിക്കുന്നു. ഈ ആസ്തികൾ വ്യത്യസ്ത കാലാവധികളിൽ എത്രയാണ് ആദായം നൽകിയതെന്നുനോക്കാം. ഓഹരി ദീർഘകാലയളവിൽ പണപ്പെരുപ്പത്തെ അതിജീവിക്കുന്ന ആദായം നൽകാൻ കഴിവുള്ള മികച്ച പദ്ധതികളിലൊന്നായി ഓഹരി നിക്ഷേപം അറിയപ്പെടുന്നു. എന്നാൽ കോവിഡ് വ്യാപനംമൂലം ഓഹരി വിപണിയിലുണ്ടായ തിരുത്തൽ ദീർഘകാല നിക്ഷേപകരുടെ ആദായത്തെയും ബാധിച്ചു. ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ട് നിക്ഷേപകരെയും അത് പരിഭ്രാന്തരാക്കി. എന്നാൽ വിപണി ഉയരുന്നതുവരെ കാത്തിരുന്നാൽ മികച്ച നേട്ടം ഓഹരി നിക്ഷേപം സമ്മാനിക്കുമെന്നതിൽ സംശയമില്ല. സ്ഥിര നിക്ഷേപം ഡെറ്റ് മ്യൂച്വൽ ഫണ്ട് അല്ലെങ്കിൽ ബാങ്ക് സ്ഥിര നിക്ഷേപം എന്നിവ നിശ്ചിത ആദായം നൽകുന്നവയാണ്. പലിശ കുറവാണെങ്കിലും ഉറപ്പുള്ള ആദായംനൽകാൻ ബാങ്ക് സ്ഥിരനിക്ഷേപത്തിനാകും. അഞ്ചുലക്ഷം രൂപവരെയുള്ള എഫ്ഡിക്ക് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. ഓഹരി മ്യച്വൽഫണ്ടിലെ വിവിധ വിഭാഗങ്ങളിലെ ഫണ്ടുകളേക്കാൾ ആദായം നിലവിൽ ബാങ്ക് നിക്ഷേപത്തിൽനിന്ന് ലഭിക്കും. അല്പംകൂടി റിസ്ക് എടുക്കാൻ തയ്യാറാണെങ്കിൽ മ്യൂച്വൽ ഫണ്ടിന്റെ ഡെറ്റ് പദ്ധതികളിൽ നിക്ഷേപിച്ച് 10ശതമാനംവരെ ആദായം നേടാം. സ്വർണം കഴിഞ്ഞ ഒരുവർഷത്തെ ആദായം പരിശോധിക്കുകയാണെങ്കിൽ സ്വർണത്തിന്റെ അടുത്തെത്താൻ ഒരു നിക്ഷേപ പദ്ധതിക്കും കഴിയില്ല. ഒരുപവൻ സ്വർണത്തിന്റെ വില 36,000 രൂപയ്ക്കും മുകളിലെത്തിയിരിക്കുന്നു. ദേശീയ വിപണിയിലാണെങ്കിൽ 10ഗ്രാം തനിത്തങ്കത്തിന്റെ വില 50,000 രൂപയ്ക്കടുത്തായി. മറ്റ് നിക്ഷേപ ആസ്തികൾ നഷ്ടംനേരിടുമ്പോൾ സ്വർണം അതിന്റെ മികവുകാണിക്കും. അതുകൊണ്ടുതന്നെ മൊത്തം നിക്ഷേപത്തിൽ ചെറിയൊരുഭാഗം സ്വർണത്തിലുമാകാമെന്നുപറയുന്നത്. അടിയന്തരാവശ്യങ്ങൾക്കുള്ള പണം പെട്ടെന്നുണ്ടാകുന്ന ആവശ്യങ്ങൾക്കുള്ള പണം സേവിങ്സ് ബാങ്ക് അക്കൗണ്ടിലോ മ്യൂച്വൽ ഫണ്ടിന്റെ ലിക്വിഡ് സ്കീമിലോ ആണ് നിക്ഷേപിക്കുക. എസ്ബി അക്കൗണ്ടിൽനിന്ന് ശരാശരി മൂന്നുശതമാനം ആദായം ലഭിക്കുമ്പോൾ ലിക്വിഡ് ഫണ്ടിൽനിന്ന് ഇത് അഞ്ചര ശതമാനംവരെയാണ്. Investments Asset 1 Week 1 Year 3 Year 5 Year Equity(Sensex) 1.18 7.22 4.27 4.90 Gold 0.92 40.83 24.06 14.48 Bank FD 3.30 5.50 5.70 5.70 Debt:Short Duration 0.30 9.24 6.29 7.20 Liquid Fund 0.06 5.07 6.31 5.57 Return as on 15 July 2020

from money rss https://bit.ly/3eG0l5u
via IFTTT