121

Powered By Blogger

Thursday, 16 July 2020

ഐടി ഓഹരികള്‍ കുതിച്ചു: സെന്‍സെക്‌സ് 419 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഐടി, ഫാർമ, ബാങ്ക് ഓഹരികളുടെ കരുത്തിൽ തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 419.87 പോയന്റ് നേട്ടത്തിൽ 36,471.68ലും നിഫ്റ്റി 121.80 പോയന്റ് ഉയർന്ന് 10,740ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1058 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1512 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികൾക്ക് മാറ്റമില്ല. ഇൻഫോസിസ്, ബിപിസിഎൽ, സിപ്ല, എംആൻഡ്എം, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി ഇൻഫ്രടെൽ, ടെക് മഹീന്ദ്ര, ഐടിസി, സീ എന്റെർടെയ്ൻമെന്റ്, ഐഒസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.7ശതമാനം നേട്ടമുണ്ടാക്കിയപ്പോൾസ്മോൾ ക്യാപ് സൂചിക നേരിയനഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/2ZzxaMW
via IFTTT

Related Posts:

  • ഉള്ളി വിലവർധന ചിത്രദുർഗയിൽ കർഷകനെ കോടീശ്വരനാക്കിബെംഗളൂരു: ഉള്ളിവില സാധാരണക്കാരെ കരയിപ്പിച്ചെങ്കിലും ബാങ്ക് വായ്പയെടുത്ത കർഷകനെ കോടീശ്വരനാക്കി. കർണാടകത്തിലെ ചിത്രദുർഗയിലെ കർഷകനായ മല്ലികാർജുനയ്ക്ക് 20 ഏക്കർ സ്ഥലത്തെ ഉള്ളിക്കൃഷിയിലൂടെ ലഭിച്ചത് കോടികൾ. ബാങ്ക് വായ്പയെടുത്ത് കൃഷ… Read More
  • കാറുകള്‍ക്കും മോട്ടോര്‍ ബൈക്കുകള്‍ക്കും വിലകൂടുംതിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളുടെ പ്രോത്സാഹനം സർക്കാരിന്റെ നയമാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചുവർഷത്തെ നികുതി പൂർണമായും ഒഴിവാക്കും. പുതുതായി വാങ്ങുന്ന പെട്രോൾ ഡീസൽ ഓട്ടോറിക്ഷകളുടെ ആദ്യ … Read More
  • മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിന്റെ അറ്റാദായത്തില്‍ 32 ശതമാനം വര്‍ധനകൊച്ചി : രാജ്യത്തെ പ്രമുഖ ഇലക്ട്രോണിക് കമ്മോഡിറ്റി എകസ്ചേഞ്ച് സ്ഥാപനമായ മൾട്ടി കമ്മോഡിറ്റി എകസ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡിന് (എം സി എക്സ്) 2019 - 20 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ മികച്ച നേട്ടം. 2019 ഡിസംബർ 31 ന് അവ… Read More
  • സെന്‍സെക്‌സില്‍ 100ലേറെ പോയന്റ് നഷ്ടത്തോടെ തുടക്കംമുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടങ്ങൾക്കൊടുവിൽ ഓഹരി വിപണിയിൽ നഷ്ടം. സെൻസെക്സ് 100ലേറെ പോയന്റ് താഴ്ന്നു. നിഫ്റ്റിയാകട്ടെ 12,128 നിലവാരത്തിലെത്തി. മൂന്നാമത്തെ ദിവസവും യെസ് ബാങ്കിന്റെ ഓഹരി ഉയർന്നു. നാലുശതമാനമാണ് രാവിലത്തെ വ്യാ… Read More
  • ചിക്കൻ ചക്കോത്തിയും ബംഗടാ ഫ്രൈയുംകൊച്ചി: മലയാളികളുടെ ഭക്ഷണത്തിന്റെ ഭാഗമായ മത്സ്യത്തിന്റെ വ്യത്യസ്ത രുചിക്കൂട്ടുകളാണ് കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ 'മാതൃഭൂമി മഹാമേള'യിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. പേരിൽപ്പോലും വ്യത്യസ്തതയുള്ള വിഭവങ്ങളുടെ നീണ്ട ന… Read More