121

Powered By Blogger

Wednesday, 28 October 2020

സ്ഥിര നിക്ഷേപം, കടപ്പത്രം, ഓഹരി എന്നിവ ഈടായി നല്‍കിയ വായ്പകള്‍ക്ക് ആനുകൂല്യം ലഭിക്കില്ല

സ്ഥിര നിക്ഷേപം, കടപ്പത്രം, ഓഹരികൾ എന്നിവ ഈടായി നൽകിയെടുത്ത വായപ്കൾക്ക് സർക്കാരിന്റെ എക്സ് ഗ്രേഷ്യ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല. അതേസയം, ക്രഡിറ്റ് കാർഡിന്മേലുള്ള തിരിച്ചടവിന് പലിശയിളവ് ലഭിക്കുകയുംചെയ്യും. ഇതുസംബന്ധിച്ചുള്ള എഫ്എക്യൂ(ഫ്രീക്വന്റ്ലി ആസ്ക്ഡ് ക്വസ്റ്റ്യൻസ്)സർക്കാർ പുറത്തിറക്കി. ആനുകൂല്യം ലഭിക്കുന്നതിനായി വായ്പയെടുത്തവർ അപേക്ഷയോ മറ്റോ നൽകേണ്ടകാര്യമില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടുകോടിക്കുതാഴെയുള്ള വായ്പകൾക്കെല്ലാം കൂടുതലായി ഈടാക്കുന്ന പലിശ വായ്പയെടുത്തവരുടെ അക്കൗണ്ടിൽ വരവുവെയ്ക്കുകയാണ് ചെയ്യുക. വായപ്കൾക്ക് മൊറട്ടോറിയം കാലയളവിൽ പലിശയിന്മേൽ പലിശ ഈടാക്കാനുള്ള ബാങ്കുകളുടെ നീക്കം സുപ്രീം കോടതി ഇടപെട്ടാണ് തീർപ്പാക്കിയത്. കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിലാണ് മാർച്ച് ഒന്നുമുതൽ ഓഗസ്റ്റ് 31വരെ വായ്പകൾക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചത്. Loans against FDs, bonds, shares out of Nirmala Sitharamans relief plan

from money rss https://bit.ly/35ICZtg
via IFTTT