121

Powered By Blogger

Wednesday, 28 October 2020

സ്മാര്‍ട്ട്‌ഫോണിന്റെ ഘടകഭാഗങ്ങള്‍ നിര്‍മിക്കാന്‍ ടാറ്റ തമിഴ്‌നാട്ടില്‍ 5000കോടി നിക്ഷേപിക്കും

സ്മാർട്ട്ഫോണിന്റെ ഘടകഭാഗങ്ങൾ നിർമിക്കുന്ന പ്ലാന്റിനായി ടാറ്റ ഗ്രൂപ്പ് തമിഴ്നാട്ടിൽ 5,000 കോടി രൂപ നിക്ഷേപിക്കും. ഇതിനായി തമിഴ്നാട് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ടാറ്റ ഇലക്ട്രോണിക്സിന് 500 ഏക്കർ ഭൂമി നൽകിയതായി ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ടുചെയ്തു.പദ്ധതിക്കായി ടാറ്റയുടെതന്നെ സ്ഥാപനമായ ടൈറ്റാൻ എഞ്ചിനിയറിങ് ആൻഡ് ഓട്ടോമേഷൻ ആയിരിക്കും വിദഗ്ധോപദേശം നൽകുക. ആപ്പിളിന്റെ ഐഫോൺ പ്ലാന്റിൽ നിർമിക്കുന്നതും പദ്ധതിയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ആപ്പിൾ പ്രതിനിധികൾ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇലക്ട്രോണിക് ഘടകഭാഗങ്ങൾ നിർമിക്കുന്ന കമ്പനിയാണ് സ്ഥാപിക്കുകയെന്നും ഏതെങ്കിലുമൊരു പ്രത്യേക സ്ഥാപനത്തിനുസേവനം നൽകുകയല്ല ലക്ഷ്യമെന്നും ടാറ്റയുടെ പ്രതിനിധി വ്യക്തമാക്കി. ആപ്പിളിനുവേണ്ടി ഇന്ത്യയിൽ ഐഫോൺ നിർമിക്കാൻ ഫോക്സ്കോണും വിസ്ട്രോണും പെഗാട്രോണും ധാരണയിലെത്തിയിട്ടുണ്ട്. എല്ലാകമ്പനികൾക്കുവേണ്ടിയുള്ള സ്മാർട്ട്ഫോൺ ഘടകഭാഗങ്ങളാകും ടാറ്റയുടെ പ്ലാന്റിൽ നിർമിക്കുക. സ്മാർട്ട്ഫോൺ നിർമാണവും പുതിയ പ്ലാന്റിൽ ലക്ഷ്യമിടുന്നുണ്ട്. Tata group to set up ₹5000 crore phone component making unit in TN

from money rss https://bit.ly/37V943E
via IFTTT