121

Powered By Blogger

Thursday, 17 September 2020

അനില്‍ അംബാനിക്ക് ആശ്വാസം: എസ്ബിഐയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

റിലയൻസ് കമ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനിക്കെതിരായ പാപ്പരത്ത നടപടികൾക്ക് ഡൽഹി ഹൈക്കോടതി അനുവദിച്ച സ്റ്റേ നീക്കാൻ എസ്ബിഐ സുപ്രീം കോടതിയിൽ നൽകിയ ഹർജി തള്ളി. അനിൽ അംബാനിക്കെതിരായ നടപടികൾ നിർത്തിവെയ്ക്കാൻ ഓഗസ്റ്റ് അവസാനമാണ് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടത്. അംബാനിയുടെ രണ്ട് കമ്പനികൾ എസ്ബിഐയിൽനിന്നെടുത്ത 1,200 കോടി രൂപയുടെ വായ്പ തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഒക്ടോബർ ആറിന് ഹർജി പരിഗണിക്കാൻ സുപ്രീം കോടതി ഡൽഹി ഹൈക്കോടതിക്ക് നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ എസ്ബിഐയ്ക്ക് ഹർജിയിൽ മാറ്റംവരുത്താമെന്നും കോടതി വ്യക്തമാക്കി. ആർകോമിനും റിലയൻസ് ഇൻഫ്രടെലിനും അനുവദിച്ച വായ്പകൾക്ക് 2016ൽ അനിൽ അംബാനി വ്യക്തിഗത ഗ്യാരണ്ടിനൽകിയിരുന്നു. 1,000 കോടിയോ അതിലധികമോ വായ്പകൾക്ക് പ്രൊമോട്ടർമാർ വ്യക്തിഗത ഗ്യാരണ്ടി നൽകുന്നതിനെതിരായ പുതിയ നിയമങ്ങൾ ബാധകമായതിനാലാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവുവന്നത്.

from money rss https://bit.ly/3hGenoU
via IFTTT