121

Powered By Blogger

Thursday, 17 September 2020

മ്യൂച്വല്‍ ഫണ്ട് നിക്ഷേപം: യൂണിറ്റ് അലോട്ട് ചെയ്യുന്ന രീതിയില്‍ മാറ്റംവരുത്തി

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ യുണിറ്റ് അലോട്ട് ചെയ്യുന്ന തിയതിയിൽ സെബി മാറ്റംവരുത്തി. നിലവിൽ കട്ട് ഓഫ് സമയത്തിനുമുമ്പ് ഫണ്ടിൽ നിക്ഷേപിച്ചിക്കുന്നതിനായി അപേക്ഷിച്ചാൽ അന്നത്തെ ക്ലോസിങ് എൻഎവി(ഒരുയൂണിറ്റിന്റെ വില)പ്രകാരമാണ് യൂണിറ്റ് അനുവദിച്ചിരുന്നത്. ഇനിമുതൽ പണം അസ്റ്റ് മാനേജുമെന്റ് കമ്പനിയുടെ കൈവശമെത്തുമ്പോഴാകും യൂണിറ്റുകൾ അലോട്ട് ചെയ്യുക. 2021 ജനുവരി ഒന്നുമുതലാണ് പുതിയ തീരുമാനം നടപ്പിലാകക. അതേസമയം, ലിക്വിഡ്, ഓവർനൈറ്റ് ഫണ്ടുകളിൽ നിലവിലെ രീതിക്ക് മാറ്റമില്ലെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്. കട്ട് ഓഫ് ടൈമിൽ സെബി ഈയിടെ മാറ്റംവരുത്തിയിരുന്നു. ഡെറ്റ് ഫണ്ടുകൾക്ക് 12.30ഉം ഇക്വിറ്റി ഫണ്ടുകൾക്ക് ഒരുമണിയുമാണ് പുതുക്കിയ സമയക്രമം. ഡെറ്റ് വിപണിയിലെ വ്യാപാര സമയം കുറച്ചതിനെതുടർന്നായിരുന്നു ഈ തീരുമാനം. ലോക്ക് ഡൗണിനുമുമ്പ് മൂന്നുമണിയായിരുന്ന സമയമാണ് ഏപ്രിൽ ഏഴുമുതൽ നേരത്തെയാക്കിയത്. രണ്ടു ലക്ഷം രൂപയിൽതാഴെയാണ് നിക്ഷേപിക്കുന്നതെങ്കിൽ നിലവിൽ അതാത് ദിവസത്തെ ക്ലോസിങ് എൻഎവി പ്രകാരമാണ് നിക്ഷേപകന് യൂണിറ്റുകൾ അനുവദിച്ചിരുന്നത്. ഇതിലാണ് മാറ്റംവരിക. Mutual Fund buying rules changed

from money rss https://bit.ly/3iKREJG
via IFTTT