121

Powered By Blogger

Tuesday, 20 July 2021

ആരോഗ്യ രക്ഷക്: എൽഐസിയുടെ ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചറിയാം

പ്രമുഖ പൊതുമേഖല ലൈഫ് ഇൻഷുറൻസ് സ്ഥാപനമായ എൽഐസി ആരോഗ്യ രക്ഷക് എന്നപേരിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ചു. മെഡിക്കൽ എമർജിൻസിവന്നാൽ വ്യക്തികൾക്കും കുടുംബത്തിനും താങ്ങാവുന്ന പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം. ആശുപത്രി ചെലവുകൾ പരിഗണിക്കാതെ നിശ്ചിത തുക ആനുകൂല്യമായി നൽകുന്നതാണ് പദ്ധതി. സാധാരണ മെഡിക്ലെയിം പോളിസികളിൽനിന്ന് ഈ പദ്ധതിയെ വ്യത്യസ്തമാക്കുന്നതും അതാണ്. ക്ലെയിമിനായി ചികിത്സാചെലവുകളുടെ പകർപ്പുകൾ നൽകിയാൽമതി. മറ്റ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ അംഗങ്ങളായവർക്കും അതിൽനിന്നുള്ള ആനുകൂല്യത്തിനുപുറമെ, ഈ പദ്ധതിയിൽനിന്നുള്ള ആനുകൂല്യവുംനേടാം. അടക്കുന്ന പ്രീമിയത്തിന് 80ഡി പ്രകാരമുള്ള നികുതി ആനുകൂല്യവുമുണ്ടാകും. വ്യക്തിഗത പ്ലാനായും ഫാമിലി ഫ്ളോട്ടർ പ്ലാനായും പദ്ധതിയിൽ ചേരാം. ജീവിത പങ്കാളിക്കും മാതാപിതാക്കൾക്കും കുട്ടികൾക്കും അംഗമാകാം. 18 വയസ്സുമുതൽ 65വയസ്സുവരെയുള്ളവരെയാണ് പദ്ധതിയിൽ ചേർക്കുക. 91 ദിവസം മുതൽ 20വയസ്സുവരെയുളള കുട്ടികളെയാണ് ഫാമിലി ഫ്ളോട്ടർ പദ്ധതിയിൽ അംഗമാക്കാൻ കഴിയുക. നിശ്ചിത തുക ഇൻഷുർ ചെയ്യുന്ന പ്ലാനിൽ, പങ്കാളിക്കും മാതാപിതാക്കൾക്കും 80വയസ്സുവരെ കവറേജ് ലഭിക്കും. കുട്ടികൾക്ക് 25വസുവരെയാണ് പരിരക്ഷ. ക്ലെയിം ഇല്ലെങ്കിൽ അടുത്തവർഷത്തെ കവറേജ് തുകയിൽ വർധനവുമുണ്ടാകും. പോളിസിയിൽ ഒന്നിൽകൂടുതൽ പേർ അംഗങ്ങളാണെങ്കിൽ ഇൻഷുർ ചെയ്തിട്ടുള്ള പ്രധാനവ്യക്തിക്ക് മരണം സംഭവിച്ചാൽ തുടർന്നുള്ള പ്രീമിയം അടക്കാതെതന്നെ ആരോഗ്യ പരിരക്ഷ നൽകും. പ്രധാന ശസ്ത്രക്രിയകൾക്ക് വിധേമായിട്ടുണ്ടെങ്കിൽ കാറ്റഗറി ഒന്ന്, രണ്ട് പദ്ധതികളിൽപ്പെട്ടവർക്ക് ഒരുവർഷത്തേക്ക് പ്രീമിയം ഒഴിവാക്കി നൽകും. ആംബലൻസ്, ആരോഗ്യ പരിശോധന സൗകര്യവും പോളിസി വാഗ്ദാനംചെയ്യുന്നുണ്ട്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന പരിക്കുമൂലമുള്ള ചികിത്സകൾക്ക് കാത്തിരിപ്പ് കാലാവധിയില്ല. എന്നാൽ അസുഖംമൂലമുള്ള ചികിത്സകൾക്കാണെങ്കിൽ 90 ദിവസത്തെ കാലാവധിയുണ്ടാകും. വയസ്, ലിംഗം, തിരഞ്ഞെടുക്കുന്ന ഹെൽത്ത് കവർ തുടങ്ങിയവ അനുസരിച്ചാകും പ്രീമിയം അടയ്ക്കേണ്ടിവരിക. അർധവാർഷികം, വാർഷികം അടിസ്ഥാനത്തിൽ പ്രീമിയം അടക്കാൻ സൗകര്യമുണ്ട്. ഹോസ്പിറ്റൽ കാഷ്, മേജർ സർജറി, ഡെ കെയർ തുടങ്ങിയ ആനുകൂല്യവും ലഭിക്കും.

from money rss https://bit.ly/3BirSGu
via IFTTT