Story Dated: Friday, December 26, 2014 05:17
കോഴിക്കോട് : സംസ്‌ഥാനത്ത് കൂടുതല്‍ ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെ.സി.ബി.സി നില്‍പ്പു സമരവുമായി രംഗത്തെത്തി. താമരശ്ശേരി രൂപതയ്‌ക്ക് കീഴിലെ കെ.സി.ബി.സിയുടെ മദ്യ നിരോധന സമിതിയാണ് കോഴിക്കോട് കോഴിക്കോട് വായ് മൂടിക്കെട്ടി സമരം നടത്തുന്നത്.
പുതിയ നയത്തിലൂടെ സര്‍ക്കാര്‍ കൂടുതല്‍ കുടിയന്മാരെ സൃഷ്‌ടിക്കുകയാണ്. ഇത് അംഗീകരിക്കാനാകില്ല. സര്‍ക്കാരിനോടുള്ള പരസ്യ പ്രതിഷേധത്തിന്റെ ആദ്യ ഘട്ടമാണ് ണില്‍പ്പു സമരമെന്നും സമരക്കാര്‍ വ്യക്‌തമാക്കി. സഭയെ പരസ്യമായി വിമര്‍ശിക്കുന്ന കെസി ജോസഫിനെ സര്‍ക്കാരും പാര്‍ട്ടിയും നിയന്ത്രിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
from kerala news edited
via IFTTT