പെയിന്റിംഗ് പ്രദര്‍ശനം നടത്തി
Posted on: 27 Dec 2014
ദോഹ: മീഡിയ പ്ലൂ് കലാകാരനായ സഞ്ജയ് ചപോല്‍ക്കറിന്റെ പെയിന്റിംഗ് പ്രദര്‍ശനത്തിന് സ്‌കില്‍സ് ഡവെലപ്‌മെന്റ് സെന്ററില്‍ തുടക്കമായി . രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ രാജ് കുമാര്‍ സിംഗാണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് ഗിരീഷ് കുമാര്‍, വാഫി പ്രസിഡണ്ട് ഡോ. ശ്രീകുമാര്‍ പത്മനാഭന്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം മുന്‍ പ്രസിഡണ്ടുമാരായ നീംലാംഗ്ഷൂ ഡേ, കരീം അബ്ദുല്ല, ആക്ടിംഗ് പ്രസിഡണ്ട് ബേബി കുര്യന്‍, അക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍, സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ പി. എന്‍. ബാബുരാജന്‍, കര്‍ണാടക സംഘ പ്രസിഡണ്ട് ദീപക് ഷെട്ടി, വി. എ. ഗോപിനാഥ്, എം. ടി. നിലമ്പൂര്‍ തുടങ്ങി കലാ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
ഇന്ത്യയിലേയും ഖത്തറിലേയും തെരഞ്ഞെടുത്ത ദൃശ്യങ്ങള്‍ ജലച്ഛായത്തില്‍ പകര്‍ത്തിയ 30 പെയിന്റിംഗുകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യയില്‍ നിരവധി പ്രദര്‍ശനങ്ങളും ആര്‍ട് വര്‍ക് ഷോപ്പുകളും സംഘടിപ്പിച്ച സജ്ഞയ് ചപോല്‍ക്കറിന്റെ ഖത്തറിലെ രണ്ടാമതത്തെ പ്രദര്‍ശനമാണിത്. ഇന്ന് ( ശനി ) രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരേയും വൈകുന്നേരം 3 മണി മുതല്‍ രാത്രി 9 മണിവരേയും പ്രദര്‍ശനമുണ്ടാകും. പ്രവേശനം സൗജന്യമാണ്.
അഹമ്മദ് പാതിരപ്പറ്റ
from kerala news edited
via IFTTT