121

Powered By Blogger

Friday, 26 December 2014

മത്സ്യ മാര്‍ക്കറ്റിലെ ഓട അപകടക്കെണിയാകുന്നു











Story Dated: Thursday, December 25, 2014 04:15


ഏറ്റുമാനൂര്‍: മത്സ്യമാര്‍ക്കറ്റിലെ ഓട അപകടക്കെണിയാകുന്നു. ചിറക്കുളം അട്ടമറ്റം റോഡിലൂടെയുള്ള യാത്രക്കാര്‍ക്കാണ്‌ ഓട അപകടക്കെണിയാകുന്നത്‌. കഴിഞ്ഞദിവസം ബൈക്കില്‍ യാത്രചെയ്‌ത യുവാവ്‌ ഓടയില്‍ വീണെങ്കിലും പരുക്കുകൂടാതെ രക്ഷപ്പെട്ടു. ഓടയിലെ മാലിന്യത്തില്‍ മുങ്ങിയ യുവാവ്‌ പരുക്കേല്‍ക്കുന്നതിലും ദുരിതത്തിലായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മത്സ്യ മാര്‍ക്കറ്റിലെയും ഇറച്ചിക്കടകളിലെയും മാലിന്യം തള്ളുന്ന ഓട ശുചീകരിച്ച്‌ സ്ലാബിട്ട്‌ അപകടാവസ്‌ഥ ഒഴിവാക്കുന്നതില്‍ പഞ്ചായത്ത്‌ അധികൃതരുടെ അനാസ്‌ഥ തുടരുകയാണെന്ന ആക്ഷേപമുയരുന്നുണ്ട്‌. ഉദ്‌ഘാടന മാമാങ്കങ്ങള്‍ക്കുവേണ്ടി പായുന്ന ജനപ്രതിനിധികള്‍ ഓടയുടെ അപകടാവസ്‌ഥ ഒഴിവാക്കണമെന്ന്‌ ആവശ്യം ശക്‌തമായിട്ടുണ്ട്‌.










from kerala news edited

via IFTTT