ഫോമായുടെ ക്രിസ്മസ് ആശംസകള്‍
Posted on: 27 Dec 2014
സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റേയും സമാധാനത്തിന്റെയും ദൂതുമായി ഒരു ക്രിസ്മസ് കൂടി വരവായി. നോര്‍ത്ത് അമേരിക്കയിലെ മലയാളികളുടെ പ്രാതിനിധ്യം വഹിക്കുന്ന, ഏറ്റവും വലിയ മലയാളി സംഗമമായ ഫോമാ എന്ന സംഘടനയുടെ എല്ലാ കുടുംബാംഗങ്ങളുടെയും സംഘടനാ നേതൃത്വത്തിന്റെയും പേരില്‍ ലോകമലയാളികള്‍ക്ക് ഹൃദയം നിറഞ്ഞ ക്രിസ്ത്മസ് ആശംസകള്‍ നേരുന്നു. ഫോമാ 201416 ഭരണസമിതി നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളി സമൂഹത്തിനും വേണ്ടി വരുന്ന വര്‍ഷം കൂടിവരവുകളിലും കണ്‍വെന്‍ഷനുകളിലും മാത്രം ഒതുങ്ങാതെ കൂടുതല്‍ നന്മകള്‍ ചെയ്യുവാനും, ജനോപകാരപ്രദമായ പ്രവര്‍ത്തികള്‍ ചെയ്യുവാനും വേണ്ടിയാണ് കൂടുതല്‍ ശ്രദ്ധ കേദ്രീകരിച്ചിരിക്കുന്നത്. ഇതുവരെ ഏകദേശം 58 ഓളം സംഘടനകള്‍ ഫോമായില്‍ അംഗങ്ങളായുണ്ട്. പുതുതായി 6 സംഘടനകളും കൂടി താമസിയാതെ ഫോമായില്‍ ചേരും. യേശു ദേവന്റെ സ്‌നേഹത്തിന്റെയും, സേവനത്തിന്റെയും, സഹനത്തിന്റെയും ആ നക്ഷത്രം നമ്മുടെ ഉള്ളിലും ജനിക്കട്ടെ എന്ന് ആശംസിക്കുന്നു. ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും ക്രിസ്ത്മസ് ആശംസകള്‍ നേരുന്നു.നന്ദിയോടെ ഫോമാ പ്രസിഡന്റ്: ആനന്ദന്‍ നിരവേല്‍, ജനറല്‍ സെക്രട്ടറി: ഷാജി എഡ്വേര്‍ഡ്, ട്രഷറര്‍: ജോയി ആന്റണി.
വിനോദ് കൊണ്ടൂര്‍ ഡേവിഡ്
from kerala news edited
via IFTTT