121

Powered By Blogger

Friday, 26 December 2014

കൊളോണ്‍ ലിങ്ക്‌സ്‌റൈനിഷ് കുടുംബ യൂണിറ്റ് ക്രിസ്മസ് ആഘോഷിച്ചു











കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായ ഇന്‍ഡ്യന്‍ സമൂഹത്തിന്റെ ഒന്‍പത് കുടുംബ കൂട്ടായ്മകളിലൊന്നായ ലിങ്ക്‌സ് റൈനിഷ് കുടുംബയൂണിറ്റ് ക്രിസ്മസ് ആഘോഷിച്ചു. കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയ പാരീഷ് ഹാളില്‍ ഡിസംബര്‍ 21 ന് (ഞായര്‍) വൈകുന്നേരം നാലു മണിയ്ക്ക് ഇന്‍ഡ്യന്‍ കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സി.എം.ഐ. ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കി. ഔസേപ്പച്ചന്‍ മുളപ്പന്‍ഞ്ചേരില്‍ ദിവ്യബലിയില്‍ ശുശ്രൂഷിയായിരുന്നു.

തുടര്‍ന്നു നടന്ന കള്‍ച്ചറല്‍ പ്രോഗ്രാമില്‍ കുടുംബയൂണിറ്റ് പ്രസിഡന്റ് ഡേവിഡ് അരീക്കല്‍ സ്വാഗതം ആശംസിച്ചു. സെലിന്‍ അരീക്കല്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു. മാമച്ചന്‍, എല്‍സി കിങ്ങണംചിറ എന്നിവര്‍ കരോള്‍ ഗാനം പാടി. ജെന്‍സ് കുമ്പിളുവേലില്‍, ഡോ.ജോര്‍ജ് അരീക്കല്‍, ജോയല്‍ കുമ്പിളുവേലില്‍, എല്‍സി വടക്കുംചേരി, ത്രേസ്യാമ്മ തോട്ടക്കര, ജോസ് കുമ്പിളുവേലില്‍, ഗ്രേസി എന്നിവര്‍ ക്രിസ്മസുമായി ബന്ധപ്പെടുത്തി ചിന്താശകലങ്ങള്‍, കഥകള്‍, ഫലിതങ്ങള്‍, ആശംസകള്‍ തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചു.





ലൂസി തറയില്‍, മാത്യൂസ് കണ്ണങ്കേരില്‍, ഡേവീസ് വടക്കുംചേരി, ഗ്രേസി മുളപ്പന്‍ഞ്ചേരില്‍, വല്‍സമ്മ വില്‍സന്‍, അന്നമ്മ മുള്ളോങ്കല്‍, ബ്രിജിറ്റ പറമ്പകത്ത്, ലൂസി എന്നിവരുടെ ക്രിസ്മസ് ഗാനങ്ങള്‍ ആഘോഷത്തിന് കൊഴുപ്പേകി.

മനുഷ്യര്‍ അനുദിന ജീവിതത്തില്‍ പ്രാര്‍ത്ഥിയ്ക്കുമ്പോള്‍ കാണിയ്ക്കുന്ന അലംഭാവത്തെ ആസ്പദമാക്കി ഉമ്മച്ചന്‍, അച്ചാമ്മ അറമ്പന്‍കുടി എന്നിവര്‍ നടത്തിയ സ്‌കിറ്റ് ഏവരേയും ആകര്‍ഷിച്ചു.


തോമസ് അറമ്പന്‍കുടി പരിപാടികളുടെ മോഡറേറ്ററായിരുന്നു. യൂണിറ്റ് സെക്രട്ടറി എല്‍സി വടക്കുംചേരി നന്ദി പറഞ്ഞു. വിഭവസമൃദ്ധമായ ക്രിസ്മസ് വിരുന്നോടെ പരിപാടികള്‍ സമാപിച്ചു.











from kerala news edited

via IFTTT