Story Dated: Saturday, December 27, 2014 12:15
മുംബൈ: താനെയ്ക്കു സമീപം ഭീവണ്ടിയില്‍ തടി ഡിപ്പോയിലുണ്ടായ തീപിടുത്തത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. ഡിപ്പോയിലെ തൊഴിലാളികളാണ് മരിച്ചവരെല്ലാം. നാലു പേരുടെ നില ഗുരുതരമായി തുടരുന്നു. പുലര്‍ച്ചെ രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന യൂണിറ്റുകള്‍ നാലു മണിക്കൂര്‍ പ്രയത്‌നിച്ചാണ് തീ അണച്ചത്.
ഷോര്‍ട്ട് സര്‍ക്യുട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ഒരു ഗോഡൗണിലുണ്ടായ തീ മറ്റു നാലു ഡിപ്പോകളിലേക്കും പടരുകയായിരുന്നു.
from kerala news edited
via IFTTT