ന്യൂഡല്‍ഹി: കേവലം നാല് ദിവസങ്ങള്‍ കൊണ്ട് ആമീര്‍-ഖാന്‍ ചിത്രമായ പി.കെ വാരിക്കൂട്ടിയത് നൂറ് കോടിയിലധികം രൂപ. ചിത്രത്തിന്റെ വിജയം കണ്ട് സിനിമയിലെ നായികയായ അനുഷ്‌ക്ക ശര്‍മ തന്നെ ഞെട്ടിയിരിക്കുകയാണ്.
നാല് ദിവസങ്ങളില്‍ ചിത്രം നേടിയ 116.63 കോടി രൂപയുടെ കളക്ഷന് ആരാധകരോട് നന്ദി അറിയിച്ചു കൊണ്ട് അനുഷ്‌ക്ക ട്വീറ്ററില്‍ സന്ദേശമയച്ചു. ചിത്രത്തോടും ചിത്രത്തിന്റെ ഭാഗമായ തങ്ങളോടും ആരാധാകര്‍ കാണിക്കുന്ന ഈ സ്‌നേഹം തന്നെ കണ്ണീരണിയിച്ചുവെന്നാണ് അനുഷ്‌ക്കയുടെ ട്വീറ്റ്.
വിദു ചോപ്ര നിര്‍മിച്ച് രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത പി.കെ വെള്ളിയാഴ്ച്ചയാണ് റിലീസ് ചെയ്തത്. അടുത്ത ദിവസങ്ങളില്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ ചിത്രം ചര്‍ച്ചാവിഷയമാവുകയും ചെയ്തു. ആമിറിനെയും അനുഷ്‌ക്കയെയും കൂടാതെ സഞ്ചയ് ദത്തും സുഷാന്ത് സിങ് രജ്പുത്തും പി.കെയില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.
from kerala news edited
via IFTTT