അരിസോണ മലയാളി അസോസിയേഷന്‍ ക്രിസ്മസ്- നവവത്സരാഘോഷം 28-ന്
Posted on: 26 Dec 2014
അരിസോണ: അരിസോണ മലയാളി അസോസിയേഷന്റെ ക്രിസ്മസ്-നവവത്സരാഘോഷം ഡിസംബര്‍ 28-ന് ഇന്തോ-അമേരിക്കന്‍ സെന്ററില്‍ നടക്കും.
ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തിരി തെളിയിക്കുന്നതോടുകുടി സമ്മേളനത്തിനു തുടക്കമാകും. തുടര്‍ന്ന് കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍ അരങ്ങേറും. ഫാ. സ്ലോമോ ഐസക്ക് ക്രിസ്മസ് സന്ദേശം നല്‍കും.
സംഘടനയുടെ മുഖപത്രമായ 'തനിമ'യുടെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്യപ്പെടും. ചടങ്ങില്‍ 2014-ല്‍ ഗ്രാജ്വേറ്റ് ചെയ്ത കുട്ടികളേയും അവരുടെ രക്ഷിതാക്കളേയും പ്രത്യേകമായി ആദരിക്കും. തുടര്‍ന്ന് ക്രിസ്മസ് നേറ്റിവിറ്റി ഷോ ഉണ്ടാകും.
വാര്‍ത്ത അയച്ചത് ജോയിച്ചന്‍ പുതുക്കുളം
from kerala news edited
via IFTTT