വിമാന ഇന്ധന വിലക്കുറവ് ടിക്കറ്റ് ചാര്‍ജ്ജ് കുറക്കണം
Posted on: 27 Dec 2014
ജിദ്ദ: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌ക്രത എണ്ണ വില കുത്തനെ കുറഞതിനെ തുടര്‍ന്ന് വിമാന ഇന്ധന വിലയില്‍ ഏഴ് ശതമാനം കുറവ് വരുത്തിയ സാഹചര്യത്തില്‍ വിമാന ടിക്കറ്റ് നിരക്ക് കുറക്കാന്‍ വിമാന കമ്പനികള്‍ തയ്യാറാവണമെന്ന് ജിദ്ദ വള്ളിക്കുന്ന് മണ്ഡലം പ്രവാസി ഫോറം ആവശ്യപ്പെട്ടു. 2009 ഓക്ടോബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇപ്പോഴത്തെ ഇന്ധന വില. ഇന്ത്യന്‍ സമ്പദ്ഘടനക്ക് എന്നും താങ്ങായി നിന്നിട്ടുള്ള പ്രവാസി സമൂഹത്തോട് പ്രതിബദ്ധത കാണിച്ച് ദേശീയ വിമാന കംബനിയായ എയര്‍ ഇന്ത്യ ടിക്കറ്റ് ചാര്‍ജ്ജ് കുറക്കാന്‍ മുന്നോട്ട് വരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
അശ്‌റഫ് കളത്തിങ്ങല്‍ പാറ അദ്ധ്യക്ഷം വഹിച്ചു. സലാം ചേലേംബ്ര , ആബിദ്.പി.വി.പി!,ഗഫൂര്‍.കെ.വി.സി, ജൈസല്‍ പള്ളിക്കല്‍,സി.അബ്ദുറഹ്മാന്‍,ലത്തീഫ് ചെട്ടിപ്പടി, ബാവ പാറക്കടവ്,മുസ്തഫ നീരോല്‍പാലം, റസാഖ് കൂമണ്ണ,റാഫി കരിപ്പൂര്‍,സി.ഹസ്സന്‍, സമീര്‍ മൂന്നിയൂര്‍ പ്രസംഗിച്ചു. കോയ മൂന്നിയൂര്‍ സ്വാഗതവും നൗഫല്‍ ഉള്ളാടന്‍ നന്ദിയും പറഞു.
അക്ബര്‍ പൊന്നാനി
from kerala news edited
via IFTTT