Story Dated: Saturday, December 27, 2014 11:58
മുംബൈ: ഇന്ത്യയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ മോഷണം പോയത് 1.65 ലക്ഷം കാറുകളാണെന്ന് റിപ്പോര്‍ട്ട്. ലോക്‌സഭയില്‍ വച്ച കണക്കാണിത്. 2013ല്‍ ഏറ്റവും കൂടുതല്‍ വാഹനമോഷണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. ഡല്‍ഹിയാണ് മൂന്നാമത്.
2011ല്‍ 1.51 ലക്ഷം വാഹന മോഷണമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2012ല്‍ ഇത് 1.54 ലക്ഷമായി ഉയര്‍ന്നുവെന്നും കേന്ദ്ര സഹമന്ത്രി എച്ച്.പി ചൗധരി സഭയില്‍ അറിയിച്ചു. മോഷണം പോകുന്നതും കണ്ടെത്തുന്നതുമായ വാഹനങ്ങളുടെ വിവരങ്ങള്‍ അറിയിക്കുന്നതിന് വാഹന്‍ സമനവ്യ എന്ന പേരില്‍ വെബ്‌സൈറ്റ് ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
from kerala news edited
via IFTTT