Story Dated: Thursday, December 25, 2014 04:15
ചങ്ങനാശ്ശേരി: ഗര്‍ഭകാലാവധിയായ 63 ദിവസവും ഗര്‍ഭപാത്രത്തിനു പുറത്ത് വളര്‍ന്ന നായ്‌ക്കുട്ടിയെ ശസ്‌ത്രക്രിയയിലൂടെ പുറത്തെടുത്തു. ചങ്ങനാശേരി വെറ്റിറിനറി പോളിക്ലിനിക്കിലാണ് ഡാഷ്‌ഹണ്ട് ഇനത്തില്‍പ്പെട്ട നായയെ അത്യപൂര്‍വ്വമായ ശസ്‌ത്രക്രിയനടത്തി കുട്ടിയെ പുറത്തെടുത്തത്.
തിരുവല്ലാ ആലന്തുരുത്തി വല്ലഭശ്ശേരി അഭിലാഷ് സദനത്തില്‍ അനീഷ്‌കുമാറിന്റെ ഉടമസ്‌ഥതയിലുള്ള നായയെ രണ്ടു ദിവസം മുമ്പായിരുന്നു ചങ്ങനാശ്ശേരി പോളിക്ലിനിക്കില്‍ എത്തിച്ചത്. തലേദിവസം മൂന്നുകുഞ്ഞുങ്ങളെ യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ പ്രസവിച്ചുവെങ്കിലും തുടര്‍ന്ന്‌് ദേവാസ്വാസ്‌ഥ്യം പ്രകടിപ്പിച്ചതോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്.
സീനിയര്‍ വെറ്റിറിനറി സര്‍ജന്‍ ഡോ. ഉണ്ണികൃഷ്‌ണന്‍,സര്‍ജന്‍ അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് ഗര്‍ഭപാത്രത്തിനു പുറത്ത് കുട്ടിയുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് അടിയന്തിരമായി ശസ്‌ത്രക്രിയ നടത്തുകയായിരുന്നു.പുറത്തെടുത്ത കുട്ടി മരിച്ചതും വികൃതമായ നിലയിലുമാണ് കാണപ്പെട്ടത്. അത്യപൂര്‍വ്വമായിട്ടാണ് ഗര്‍ഭപാത്രത്തിനു പുറത്ത് ഇങ്ങനെ നായ്‌ക്കള്‍ പൂര്‍ണ്ണ വളര്‍ച്ചെയത്തുന്നതെന്നു ഡോ.ഉണ്ണികൃഷ്‌ണന്‍ പറഞ്ഞു.
from kerala news edited
via IFTTT