Story Dated: Thursday, December 25, 2014 04:15
നെയ്യാറ്റിന്‍കര: ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് അരുവിപ്പുറം മഠത്തിലെത്തുന്ന തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ അരുവിപ്പുറം ഒരുങ്ങി. പതിവിലും നേരത്തെ ഇത്തവണ വിപുലമായ ഒരുക്കങ്ങളാണ് സര്‍ക്കാരും മഠവും തീര്‍ത്ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലാകളക്‌ടര്‍ ബിജു പ്രഭാകരന്റെ നിര്‍ദ്ദേശപ്രകാരം എ.ഡി.എം. വി.ആര്‍.വിനോദ്‌കുമാറിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് മേധാവികളുടെയും ജനപ്രതിനിധികള്‍, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാര്‍ എന്നിവരുടെ യോഗം എ.ടി.ജോര്‍ജ് എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു.
തീര്‍ത്ഥാടന സമയത്തെ സുരക്ഷയ്‌ക്കായി 350 ഓളം പോലീസ് സേനാംഗങ്ങളുടെയും ആരോഗ്യ-ഭക്ഷ്യ വകുപ്പുകളുടെ സേവനവും 24 മണിക്കൂരും ഫയര്‍ഫോഴ്‌സിന്റെയും ആംബുലന്‍സിന്റെയും സേവനവും ഉറപ്പാക്കിയിട്ടുണ്ട്. തീര്‍ത്ഥാടന ദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി. പ്രത്യേ സര്‍വ്വീസുകള്‍ നടത്തും. യോഗത്തില്‍ ആര്‍.സെല്‍വരാജ് എം.എല്‍.എ., അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, അരുവിപ്പുറം പ്രചാരസഭാ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ വണ്ടന്നൂര്‍ സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
from kerala news edited
via IFTTT