Story Dated: Friday, December 26, 2014 01:24
കാനോ: സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ ബോറോ തീവ്രവാദികള്‍ ചാവേറാകാന്‍ നിര്‍ദേശിച്ചതായി 13 കാരി. നൈജീരിയയിലെ കാനോയില്‍ നടന്ന സംഭവത്തില്‍ കാരി സഹറാ ഉ ബാബാംഗ എന്ന പെണ്‍കുട്ടിയാണ് വെളിപ്പെടുത്തിയത്. ചാവേര്‍ സ്‌ഫോടനം നടത്താന്‍ എത്തിയ സഹറായെ നൈജീരിയന്‍ പോലീസ് കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി തന്റെ അനുഭവം വ്യക്‌തമാക്കിയത്.
മകളെ ബോകോഹറാം തീവ്രവാദികള്‍ക്ക് ചാവേറാകാന്‍ നല്‍കിയത് പിതാവ് തന്നെയായിരുന്നു. ബോകോഹറാം തീവ്രവാദികളുടെ ചാവേറാക്രമണം പതിവായി മാറിയിട്ടുള്ള നൈജീരിയയിലെ കാനോയില്‍ നിന്നുമാണ് സഹറാ പിടിയിലായത്. യുവാക്കളും യുവതികളും ഇവിടെ നിരന്തരം ബോകോ ഹറാമിന്റെ ചാവേര്‍ പേരാളികളായി മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ഇവിടുത്തെ പെണ്‍കുട്ടികള്‍ തട്ടിക്കൊണ്ടു പോകല്‍ ഭീഷണിയിലാണ്.
കിഴക്കന്‍ കാനോയിലെ ബോകോഹറാം കേന്ദ്രമായ ബൗചി സംസ്‌ഥാനത്ത് കൂടി പിതാവിനൊപ്പം പോകുമ്പോള്‍ ബോകോഹറാം തീവ്രവാദികള്‍ ആള്‍ക്കാരെ ജീവനോടെ കുഴിച്ചുമൂടുന്നത് സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ട് ഞെട്ടിപ്പോയെന്നാണ് പെണ്‍കുട്ടിയുടെ വിവരണം. തീവ്രവാദികളില്‍ ഒരാള്‍ സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന് മറുപടി പറഞ്ഞപ്പോള്‍ അതിന് ചാവേറായി മരിക്കണമെന്നായിരുന്നു മറുപടി. മരിച്ചല്ലേ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാനാകൂ അതിന് ചാവേറായി പൊട്ടിത്തെറിച്ച് മരിക്കണമെന്നും അയാള്‍ പറഞ്ഞപ്പോള്‍ പറ്റില്ലെന്ന് മറുപടി പറഞ്ഞു. അപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഒടുവില്‍ ജീവനോടെ കുഴിച്ചു മൂടുമെന്ന് ഭയന്നപ്പോള്‍ അരയില്‍ സ്‌ഫോടകവസ്‌തുക്കള്‍ വെച്ചുകെട്ടാന്‍ സമ്മതിക്കുകയായിരുന്നത്രേ.
ഡിസംബര്‍ 10 ന് രണ്ടു പെണ്‍കുട്ടികള്‍ ഒരു വസ്‌ത്രശാലയില്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ നാലു പേര്‍ മരണമടയുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ചാവേര്‍ ആക്രമണം സംഘടിപ്പിക്കാന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുകയാണ് ബോകോഹറാം തീവ്രവാദികളുടെ പതിവ്. കഴിഞ്ഞ ഏപ്രിലില്‍ ചിബോക് നഗരത്തിലെ ഒരു ബോര്‍ഡിംഗ് സ്‌കൂളില്‍ നിന്നും 276 പെണ്‍കുട്ടികളെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. ഇവരില്‍ ഏതാനും പേര്‍ പിന്നീട് രക്ഷപ്പെട്ടെങ്കിലും 219 പേരുടെ ഒരു വിവരവും ഇതുവരെയില്ല.
from kerala news edited
via IFTTT