ടൗണ്‍ നവോദയ 2015 ലെ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം
Posted on: 27 Dec 2014
നവോദയ സാംസ്‌കാരിക വേദി കിഴക്കന്‍ പ്രവിശ്യ 2015 ലെ അംഗത്വം ക്യാമ്പൈന് തുടക്കമായി. ഡിസംബര്‍ 5 ന് നവോദയക്ക് കീഴിലുള്ള 110 യുണിറ്റുകളിലും കിഴക്കന്‍ പ്രവിശ്യയില്‍ തുടക്കമായി. ഏരിയ സെക്രട്ടറി മനേഷ് പുല്ലുവഴി സ്വാഗതം പറഞ്ഞയോഗത്തില്‍ ഏരിയപ്രസിഡണ്ട് മോഹനന്‍ വെള്ളിനേഴി അധ്യക്ഷനായിരുന്നു. രക്ഷാധികാരി സമിതി അംഗം പ്രദീപ് കൊട്ടിയം ക്യാമ്പൈന്‍ ഉത്ഘാടനം ചെയ്തു.
ആദ്യ മെംബെര്‍ഷിപ് വിതരണോദ്ഘാടനം നവോദയ ട്രഷറര്‍ സുധീഷ് തൃപ്രയാര്‍ ലജിത്തും മഞ്ജുഷ ല്ജിത്തിനും നല്‍കികൊണ്ട് നിര്‍വഹിച്ചു. 2015ലെ കലണ്ടര്‍ വിതരണം കേന്ദ്രകമ്മറ്റി അംഗം വിജയന്‍ ചെറായി നിര്‍വഹിച്ചു. ചടങ്ങിന് ഏരിയ ട്രഷറര്‍ സുരേഷ് അലനല്ലൂര്‍ നന്ദി പറഞ്ഞു
from kerala news edited
via IFTTT