121

Powered By Blogger

Friday, 26 December 2014

രണ്ടു ദശകങ്ങള്‍ക്ക്‌ ശേഷം ഒരു രൂപാനോട്ട്‌ വീണ്ടും വരുന്നു









Story Dated: Saturday, December 27, 2014 10:49



mangalam malayalam online newspaper

ന്യൂഡല്‍ഹി: നാണയം സബ്‌സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയതോടെ ബഞ്ചിലായി പോയ ഒറ്റരൂപ പുതിയ ഊര്‍ജ്‌ജവുമായി വീണ്ടും കളത്തിലേക്ക്‌. ഇരുപത്‌ വര്‍ഷം മുമ്പ്‌ അപ്രത്യക്ഷമായി നാണയത്തിലേക്ക്‌ മാറിയ ഒരു രൂപാനോട്ട്‌ വീണ്ടും ഇറക്കുകയാണ്‌ റിസര്‍വ്‌ ബാങ്ക്‌. നിറത്തിലും ഡിസൈനിലും ചില്ലറ പരിഷ്‌ക്കാരങ്ങള്‍ വരുത്തിയാണ്‌ നോട്ട്‌ വരുന്നത്‌.


മുമ്പുണ്ടായിരുന്ന നീലനിറത്തിന്‌ പുറമേ പിങ്ക്‌ പച്ചയും ഒരു രൂപാനോട്ടില്‍ ഉണ്ടാകും. ഒരു വശത്ത്‌ നീലയും മറുവശത്ത്‌ പിങ്ക്‌ പച്ചയുമായിരിക്കും. റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ക്ക്‌ പകരം ധനകാര്യ സെക്രട്ടറിയുടെ ഒപ്പാണ്‌ പുതിയ നോട്ടിലുണ്ടാകുക. ഗവണ്‍മെന്റ്‌ ഓഫ്‌ ഇന്ത്യ എന്ന എഴുത്തിന്‌ മുകളിലായി ഭാരത്‌ സര്‍ക്കാര്‍ 2015 എന്ന എഴുത്തുമുണ്ടാവും.


നാണയം ഇറക്കാനുള്ള തീരുമാനം പോലെ അപ്രതീക്ഷിതം ആയിരുന്നു നോട്ടിറക്കാന്‍ കൊണ്ടുവന്ന തീരുമാനവും. കുറേ വര്‍ഷങ്ങളായി ഒരു രൂപ, രണ്ട്‌ രൂപ നോട്ടുകള്‍ പിന്‍വലിച്ച്‌ നാണയങ്ങളാണ്‌ ഇറക്കിയിരുന്നത്‌. ഒറ്റരൂപയുടെ ലഭ്യത കുറഞ്ഞതും നാണയം നിര്‍മ്മിക്കാനുള്ള ലോഹത്തിന്റെ മൂല്യം കുടിയതുമാകാം കടലാസിലേക്ക്‌ മാറാന്‍ കാരണമായതെന്നാണ്‌ വിലയിരുത്തല്‍.


ഒരു രൂപ നോട്ട്‌ അടിക്കാനുള്ള ചിലവ്‌ കണക്കിലെടുത്താണ്‌ ഇരുപത്‌ വര്‍ഷം മുമ്പ്‌ നാണയത്തിലേക്ക്‌ മാറിയത്‌. 1994 മുതല്‍ ഈ വര്‍ഷം വരെ 44 ദശലക്ഷം ഒരു രൂപാ നോട്ടുകള്‍ പുറത്തിറക്കിയതായിട്ടാണ്‌ വിവരം.










from kerala news edited

via IFTTT