Story Dated: Saturday, December 27, 2014 12:36
മുംബൈ: ജയിലില്‍ കഴിയുന്ന ബോളിവുഡ് താരം സഞ്ചയ് ദത്തിന് പരോള്‍ നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍. പരോള്‍ അനുവദിച്ചത് നിയമവിരുദ്ധമായാണെങ്കില്‍ നടപടി എടുക്കുമെന്ന് സംസ്‌ഥാന ആഭ്യന്തര മന്ത്രി രാം ഷിന്‍ഡെ അറിയിച്ചു.
വ്യക്‌തി താത്‌പര്യങ്ങള്‍ക്ക് അനുസരിച്ച് ദുരുപയോഗം ചെയ്യാനുളളതല്ല നിയമം. താരം പുറത്തിറങ്ങിയത് നിയമവിരുദ്ധമായാണോ എന്ന് പരിശോധിക്കുകയാണ്. അന്വേഷണത്തിനു ശേഷം നടപടിയുടെ കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. 14 ദിവസത്തെ താത്‌കാലിക അവധിയാണ് സഞ്ചയ് ദത്തിന് കോടതി അനുവദിച്ചിരിക്കുന്നത്. ദത്തിന്റെ അപേക്ഷയെ തുടര്‍ന്ന് ക്രിസ്‌തുമസും ന്യൂ ഇയറും കുടുംബത്തിനൊപ്പം ആഘോഷിക്കുവാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു.
1993ലെ മുംബൈ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് പാലീസ് സഞ്ചയ് ദത്തിനെ അറസ്‌റ്റ് ചെയ്‌തത്. താരത്തിന്റെ പക്കല്‍ നിന്നും എ കെ 56 റൈഫിളും പോലീസ് പിടിച്ചെടുത്തു. തുടര്‍ന്ന് കുറ്റം തെളിഞ്ഞതോടെ കോടതി താരത്തിന് അഞ്ച് വര്‍ഷം തടവ് വിധിച്ചു.
2013 മാര്‍ച്ച് മുതല്‍ പൂനെ യര്‍വാദ ജയിലിലെ തടവുവാരനാണ് ദത്ത്. 2013 മെയ് മുതല്‍ 2014 മെയ് വരെ 118 ദിവസം സഞ്ചയ് ദത്തിന് പരോള്‍ ലഭിച്ചിരുന്നു. ഇതിനു പുറകെ 14 ദിവസത്തെ അവധിയാണ് ദത്തിന് കോടതി നല്‍കിയത്. ഇതിനെതിരെ വിവിധ സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു. പുറത്തിറങ്ങിയ സഞ്ചയ് ദത്തിനായി പി കെ എന്ന സിനിമയുടെ പേത്യേക പ്രദര്‍ശനം നടത്തി. ചിത്രത്തില്‍ ദത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപിച്ചിട്ടുണ്ട്.
from kerala news edited
via IFTTT