121

Powered By Blogger

Friday, 26 December 2014

പാലാ സെന്റ്‌ തോമസ്‌ കോളജില്‍ പുതുമയാര്‍ന്ന ക്രിസ്‌മസ്‌ ആഘോഷം











Story Dated: Thursday, December 25, 2014 04:15


പാലാ: സെന്റ്‌ തോമസ്‌ കോളജില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും പങ്കെടുത്ത ക്രിസ്‌തുമസ്‌ ആഘോഷം ശ്രദ്ധേയമായി. പുല്‍ക്കൂടിനരികെ എന്നപേരില്‍ നടത്തിയ ആഘോഷം കോളജിനു മുന്‍വശത്ത്‌ തയ്യാറാക്കിയ പുല്‍ക്കൂട്ടിലേക്ക്‌ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍നിന്നും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ പൂജ്യരാജാക്കന്മാരുടെയും ആട്ടിടയന്മാരുടെയും മാലാഖമാരുടെയും വേഷവിധാനങ്ങളോടെ വിദ്യാര്‍ത്ഥികളും അധ്യാപകരും അനധ്യാപകരും ഘോഷയാത്രയായി എത്തിച്ചേര്‍ന്നു. തുടര്‍ന്ന്‌ പ്രിന്‍സിപ്പല്‍ ഫാ. എന്‍.വി. ജോസഫ്‌ ഞാറക്കാട്ടിലിന്റെ അധ്യക്ഷതയില്‍ നടന്ന സംഗമത്തില്‍ മരിയസദന്‍ സന്തോഷ്‌ ക്രിസ്‌തുമസ്‌ സന്ദേശം നല്‍കി. വിദ്യാര്‍ത്ഥികള്‍ കരോള്‍ഗാനങ്ങള്‍ ആലപിച്ചു. തങ്ങള്‍ കൊണ്ടുവന്ന സമ്മാനങ്ങള്‍ പുല്‍ത്തൊട്ടിലിനരുകില്‍ നിക്ഷേപിച്ചു. പിന്നീട്‌ ക്രിസ്‌തുമസ്‌ പാപ്പായുടെ വേഷവിധാനത്തോടുകൂടി മരിയസദന്‍, പൈകട ആതുരാലയം, ദേവദാന്‍ സെന്റര്‍, ബോയ്‌സ്‌് ടൗണ്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്ക്‌ കരോള്‍ഗാന ഘോഷയാത്രയായി സമ്മാനങ്ങള്‍ നല്‍കി. വൈസ്‌ പ്രിന്‍സിപ്പല്‍ പ്രഫ. ടോമി ചെറിയാന്‍, ഡോ. പി.ഡി. ജോര്‍ജ്‌, പ്രഫ. ജോജി അലക്‌സ്‌, ജോസ്‌ ജോസഫ്‌, മൃനാള്‍ അഗസ്‌റ്റിന്‍ എന്നിവര്‍ സംബന്ധിച്ചു.










from kerala news edited

via IFTTT