Story Dated: Friday, December 26, 2014 04:00
പെഷവാര്‍: പെഷവാര്‍ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതപ്പെടുന്ന താലിബാന്‍ കമാന്‍ഡര്‍ 'സദാം' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന തീവ്രവാദിയെ വധിച്ചു. വ്യാഴാഴ്‌ച രാത്രി പാക്ക് സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടിലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഖൈബര്‍ ആദിവാസി മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാളെ വധിച്ചത്. ഏറ്റുമുട്ടലില്‍ പരുക്കേറ്റ സദാമിന്റെ ആറ് കൂട്ടാളികളെ സുരക്ഷാ സേന അറസ്‌റ്റ് ചെയ്‌തു. പെഷവാറില്‍ ഭീകരാക്രമണം നടത്തിയ ടെഹ്രിക്ക് ഇ താലിബാന്റെ പ്രധാനികളില്‍ ഒരാളായ ഇയാള്‍ നിരവധി ബോംബാക്രമണങ്ങള്‍ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയിട്ടുണ്ട്.
from kerala news edited
via IFTTT