121

Powered By Blogger

Friday, 26 December 2014

അച്‌ഛന്റെ ഭൂമി കൃത്രിമരേഖയുണ്ടാക്കി ബന്ധുക്കള്‍ വിറ്റതായി മകന്റെ പരാതി











Story Dated: Thursday, December 25, 2014 04:13


ആലപ്പുഴ: അച്‌ഛന്റെ ഉടമസ്‌ഥതയിലുള്ള ഏക്കര്‍ കണക്കിനു ഭൂമി നോക്കിനടത്താനായി ഏല്‍പ്പിച്ച ബന്ധുക്കള്‍ കൃത്രിമ രേഖകള്‍ ചമച്ച്‌ വില്‍പ്പന നടത്തിയതായി ഭാര്യയും മകനും പത്രസമ്മേളനത്തില്‍ ആരോപിച്ചു. ആറാട്ടുപുഴ പഞ്ചായത്ത്‌ പതിനെട്ടാം വാര്‍ഡ്‌ കായിപ്പുറത്ത്‌ കിഴക്കതില്‍ അബ്‌ദുല്‍അസീസിന്റെ ഭാര്യ റഹീമാ ബീവി(71), മകന്‍ ഷിഹാബുദ്ദീന്‍ എന്നിവരാണു തങ്ങള്‍ക്കവകാശപ്പെട്ട 66 ഏക്കര്‍ ഭൂമി ബന്ധുക്കള്‍ വ്യാജരേഖ ചമച്ച്‌ കൈവശപ്പെടുത്തുകയും കൃത്രിമ രേഖകളുണ്ടാക്കി വില്‍ക്കുകയും ചെയ്‌തതായി പരാതിയുമായി രംഗത്തെത്തിയത്‌.


വിവിധ സര്‍വേ നമ്പറുകളിലായി ചിങ്ങോലി വില്ലേജില്‍ റഹീമാ ബീവിയുടെ പിതാവ്‌ ചിങ്ങോലിമുറിയില്‍ കൊച്ചുവീട്ടില്‍ അഹമ്മദ്‌ പിള്ളയുടെ മകന്‍ ജാഫര്‍ കുഞ്ഞിന്റെ പേര്‍ക്കുള്ള വസ്‌തുക്കളാണു വ്യാജരേഖകള്‍ ചമച്ച്‌ കൈമാറ്റം ചെയ്‌തത്‌. ജോലി സംബന്ധമായി മലേഷ്യയിലായിരുന്ന ജാഫര്‍ കുഞ്ഞ്‌ തന്റെ ഉടമസ്‌ഥതയിലുള്ള വസ്‌തുക്കള്‍ നോക്കിനടത്താന്‍ സഹോദരന്‍ ശേഖ്‌ ലബ്ബയെന്ന കൊച്ചുകുഞ്ഞിനെയും അദ്ദേഹത്തിന്റെ മക്കളായ ഹബീബ്‌ റഹ്‌മാന്‍, അബ്‌ദുല്‍ജാഫര്‍ എന്നിവരെയും ചുമതലപ്പെടുത്തിയിരിക്കുകയായിരുന്നെന്നു റഹീമാബീവി പറഞ്ഞു. എന്നാല്‍ പിതാവ്‌ ജാഫര്‍ കുഞ്ഞിന്റെ മരണശേഷം തന്നെയും സഹോദരി പരേതയായ സുല്‍ത്താന്‍ ബീവിയെയും അറിയിക്കാതെ കൃത്രിമ പ്രമാണം നടത്തിയും വ്യാജരേഖകള്‍ ചമച്ചും വസ്‌തുക്കള്‍ മറ്റുപലരുടെയും പേരുകളിലാക്കി വിവിധ സബ്‌രജിസ്‌ട്രാര്‍ ഓഫീസുകളില്‍ രജിസ്‌റ്റര്‍ ചെയ്യുകയായിരുന്നെന്ന്‌ അവര്‍ പറഞ്ഞു.


കൊച്ചുകുഞ്ഞും മകന്‍ ഹബീബ്‌റഹ്‌മാനും അടുത്ത കാലത്ത്‌ മരണമടഞ്ഞതോടെ അബ്‌ദുല്‍ ജാഫര്‍, വസ്‌തുവിന്റെ യഥാര്‍ഥ ഉടമയായ തന്റെ പിതാവ്‌ ജാഫര്‍കുഞ്ഞാണെന്ന്‌ ആള്‍മാറാട്ടം നടത്തി, ഉദ്യോഗസ്‌ഥരുടെ സഹായത്തോടെ ശേഷിച്ച വസ്‌തുക്കള്‍ വിറ്റ്‌ കോടികള്‍ സമ്പാദിച്ചതായും അവര്‍ ആരോപിച്ചു. ഇദ്ദേഹം ഇപ്പോള്‍ തിരുവനന്തപുരത്ത്‌ വന്‍തോതില്‍ വസ്‌തുക്കള്‍ വാങ്ങിക്കൂട്ടുകയും വ്യാപാരസ്‌ഥാപനം നടത്തിവരികയുമാണെന്ന്‌ അവര്‍ പറഞ്ഞു. ഉദ്യോഗസ്‌ഥരുടെ ഒത്താശയോടെ ആള്‍മാറാട്ടം നടത്തിയും വ്യാജരേഖള്‍ ചമച്ചും ഭൂമിതട്ടിയെടുത്തതിനെതിരേ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്നും സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാനെത്തിയ പോലീസും തട്ടിപ്പുനടത്തിയവര്‍ക്കനുകൂലമായി പ്രവര്‍ത്തിക്കുകയാണെന്നും അവര്‍ ആരോപിച്ചു.120 കോടിയോളം രൂപ മൂല്യംവരുന്ന ഭൂമിയിടപാടായതിനാല്‍ വിജിലന്‍സ്‌ അന്വേഷണം ആവശ്യമാണെന്നു കേസ്‌ അന്വേഷിക്കാനെത്തിയ കരീലക്കുളങ്ങര പോലീസ്‌ പറഞ്ഞതായും എന്നാല്‍ ഇത്‌ സംബന്ധിച്ച മറ്റുനപടികളൊന്നും ഇതേവരെയുണ്ടായിട്ടില്ലെന്നും അവര്‍ വ്യക്‌തമാക്കി.










from kerala news edited

via IFTTT