121

Powered By Blogger

Friday, 26 December 2014

പോലീസ് നിര്‍ദേശം അവഗണിച്ചു; 8 നഴ്സുമാര്‍ ലിബിയയിലേക്ക് മടങ്ങി









Story Dated: Friday, December 26, 2014 02:13



mangalam malayalam online newspaper

കൂത്താട്ടുകുളം: ആഭ്യന്തരകലാപത്തെ തുടര്‍ന്ന്‌ നഴ്‌സുമാര്‍ നാട്ടിലേക്ക്‌ മടങ്ങുമ്പോള്‍ അവധിക്ക്‌ നാട്ടിലെത്തിയ എട്ട്‌ നഴ്‌സ്മാര്‍ ലിബിയയിലേക്ക്‌ മടങ്ങി. ഇന്ത്യന്‍ എംബസിയുടെയും പോലീസിന്റെയും മുന്നറിയിപ്പുകള്‍ വക വെയ്‌ക്കാതെ ഇന്ന്‌ പുലര്‍ച്ചെയുള്ള വിമാനത്തിലാണ്‌ ഇവര്‍ ലിബിയയിലേക്ക്‌ മടങ്ങിയത്‌.


ആഭ്യന്തര കലാപം രൂക്ഷമായ സ്‌ഥിതിയിലായിരിക്കെ ലിബിയയിലേക്ക്‌ ആളെ അയയ്‌ക്കരുതെന്ന്‌ ട്രിപ്പോളിയിലെ ഇന്ത്യന്‍ എംബസി നോര്‍ക്കയ്‌ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കെയാണ്‌ നഴ്‌സുമാരുടെ മടക്കം. കൂത്താട്ടുകുളത്തെ ഒരു ട്രാവല്‍ ഏജന്‍സി വിസിറ്റിംഗ് വിസയില്‍ അനധികൃതമായി ലിബിയയിലേക്ക്‌ മനുഷ്യക്കടത്ത്‌ നടത്തുന്നെന്ന്‌ ലിബിയയിലെ ഇന്ത്യന്‍ എംബസി നോര്‍ക്കയെ വിവരം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ മടങ്ങുന്ന വിവരം പോലീസ് അറിഞ്ഞത്. ലിബിയയിലേക്ക്‌ പോകുന്നതിന്‌ നിരോധനം ഉണ്ടെന്ന്‌ പോലീസ്‌ അറിയിച്ചിട്ടും അവയൊക്കെ നഴ്സുമാര്‍ അവഗണിക്കുകയായിരുന്നു.


പത്തു വര്‍ഷമായി അവിടെ ജോലി ചെയ്യുന്ന ഇവരുടെ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അവിടെയാണെന്നായിരുന്നു ന്യായീകരണം. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ട്രാവല്‍ ഏജന്‍സിയിലെ ഉദ്യോഗസ്‌ഥരെ പോലീസ്‌ ചോദ്യം ചെയ്‌തു വരികയാണ്‌. അതിനിടയില്‍ ലിബിയയില്‍ ആഭ്യന്തരകലാപം രൂക്ഷമാകുകയും മലയാളി നഴ്‌സമാര്‍ ലിബിയയില്‍ നിന്നും നാട്ടിലേക്ക്‌ മടങ്ങിക്കൊണ്ടിരിക്കുകയുമാണ്.










from kerala news edited

via IFTTT