Story Dated: Friday, December 26, 2014 02:11
ഫൈസാബാദ്: ബാബറിമസ്‌ജിദ് കേസിലെ ഏറ്റവും പ്രായം കൂടിയ ഹര്‍ജിക്കാരന്‍ മുഹമ്മദ് ഫറൂഖ് അന്തരിച്ചു. പ്രായാധിക്യം മൂലം അവശതയിലായിരുന്ന ഫറൂഖിന് നൂറ് വയസ്സായിരുന്നു. തര്‍ക്കഭൂമിക്ക് അടുത്താണ് സംസ്‌കാരം നടന്നത്.
കേസില്‍ ഇപ്പോഴത്തെ ഹര്‍ജിക്കാരനായ ഫറൂഖ് മരിച്ചതിനാല്‍ അദ്ദേഹത്തിന്റെ മൂത്ത പുത്രന് കേസ് നടത്താനുളള അവകാശമുണ്ടായിരിക്കുമെന്ന് ബാബറിമസ്‌ജിദ് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സഫ്രയാബ് ജിലാനി പറഞ്ഞു. തര്‍ക്ക മന്ദിരത്തില്‍ വിഗ്രഹങ്ങള്‍ സ്‌ഥാപിക്കുന്നതിനെതിരെ ഫറൂഖിന്റെ പിതാവ് മുഹമ്മദ് സഹര്‍ ആണ് പരാതി നല്‍കിയിരുന്നത്.
ഫറൂഖിന്റെ അഞ്ചു മക്കളും അയോധ്യയിലെ ക്ഷേത്രങ്ങള്‍ക്ക് വേണ്ടി മെതിയടികളും മറ്റും നിര്‍മ്മിക്കുന്ന ബിസിനസാണ് നടത്തിവരുന്നത്.
from kerala news edited
via IFTTT