121

Powered By Blogger

Friday, 26 December 2014

യു.എസ്‌ മിസൈല്‍ ആക്രമണത്തില്‍ ഏഴ്‌ തീവ്രവാദികള്‍ കൊല്ലപ്പെട്ടു









Story Dated: Friday, December 26, 2014 03:36



mangalam malayalam online newspaper

ഇസ്ലാമാബാദ്‌: പാകിസ്‌ഥാനില്‍ അമേരിക്കയുടെ പൈലറ്റില്ലാ വിമാനം നടത്തിയ വ്യത്യസ്‌തമായ രണ്ട്‌ ആക്രമണങ്ങളില്‍ ഏഴ്‌ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തെക്കന്‍ വസീരിസ്‌ഥാന്‍ പ്രവിശ്യയില്‍ വെള്ളിയാഴ്‌ച ആയിരുന്നു ആക്രമണം.


പഞ്ചാബി താലിബാന്‍ നേതാവ്‌ ഖാരി ഇമ്രാനെ ലക്ഷ്യം വെച്ചായിരുന്നു ഷവാല്‍ താഴ്‌വരയിലെ ആദ്യ ആക്രമണം. ഈ ആക്രമണത്തില്‍ നാല്‌ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഖാരി ഇമ്രാന്റെ മരണം യു.എസ്‌ സ്‌ഥിരീകരിച്ചിട്ടില്ല. സമീപത്ത്‌ തന്നെ നടന്ന രണ്ടാമത്തെ ആക്രമണത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന്‌ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. രണ്ട്‌ മിസൈലുകളാണ്‌ പ്രദേശത്ത്‌ പതിഞ്ഞത്‌.










from kerala news edited

via IFTTT