സെന്റ് പീറ്റേഴ്‌സ് സിറിയക് കത്തീഡ്രലില്‍ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് സംസാരിച്ചു. വികാരി ഫാ. ജോയി ജോണ്‍ ഇടവകയില്‍ നിന്ന് കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആഹ്വാനം ചെയ്തു. ഭദ്രാസന ജോയിന്റ് ട്രഷറര്‍ കമാന്‍ഡര്‍ ജോബി ജോര്‍ജ് സംസാരിച്ചു. ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പങ്കെടുക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് അറിയിച്ചു.
ഇടവകയിലെ സീനിയര്‍ അംഗം ഷെവലിയാര്‍ ജോണ്‍ ടി. മത്തായി ആദ്യ സ്‌പോണ്‍സറായി രജിസ്‌ട്രേഷന്‍ ഫോറം ബിഷപ്പിന് നല്‍കി. തിരുമേനി രജിസ്‌ട്രേഷന്‍ പാക്കേജ് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് വികാരി ഫാ. ജോയി ജോണ്‍, വൈസ് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, സെക്രട്ടറി ജോഷി കുര്യാക്കോസ് തുടങ്ങി ഇരുപതിലധികം കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.
ജൂലായ് 15 മുതല്‍ 18 വരെ ലാന്‍കാസ്റ്റര്‍ ഹോസ്റ്റ് റിസോര്‍ട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ പരി. പാത്രിയാര്‍ക്കീസ് ബാവയെ കൂടാതെ പ്രമുഖ വേദപണ്ഡിതനും വാഗ്മിയുമായ സക്കറിയാസ് മാര്‍ പീലിക്‌സിനോസ് മെത്രാപ്പോലീത്ത (ഇടുക്കി ഭദ്രാസനാധിപന്‍), ഗ്വാട്ടിമാല ആര്‍ച്ച് ബിഷപ്പും പാത്രിയര്‍ക്കല്‍ വികാരിയുമായ യാക്കോബ് മാര്‍ എഡ്വേഡോ തുടങ്ങിവര്‍ പങ്കെടുക്കും.
ഭദ്രാസന സെക്രട്ടറി മാത്യു തോമസ് കോര്‍എപ്പിസ്‌കോപ്പ, ജോയിന്റ് സെക്രട്ടറി ഡോ. പോള്‍ പറമ്പത്ത്, ട്രഷറര്‍ സാജു പൗലോസ് മാറോത്ത്, ജോയിന്റ് ട്രഷറര്‍ കമാന്‍ഡര്‍ ജോബി ജോര്‍ജ്, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. യുവജനങ്ങളുടെ പരിപാടികള്‍ക്കായി ഡോ. സാക്ക് വര്‍ഗീസിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
പ്രകൃതി മനോഹരമായ ലാന്‍കാസ്റ്റര്‍ കണ്‍വന്‍ഷന്‍ സെന്റര്‍ ഉന്മേഷത്തിനും ഉല്ലാസത്തിനും ഉതകുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ ഭദ്രാസന ഓഫീസില്‍ നിന്നു ലഭ്യമാണ്. ജോബി ജോര്‍ജ് അറിയിച്ചതാണിത്.
വാര്‍ത്ത അയച്ചത് ജോയിച്ചന്‍ പുതുക്കുളം
from kerala news edited
via IFTTT