ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ ക്രിസ്തുമസ് - പുതുവത്സരാഘോഷം ശനിയാഴ്ച
Posted on: 27 Dec 2014
ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 27-ന് ശനിയാഴ്ച വൈകിട്ട് 4.30 മുതല്‍ റോക്ക്‌ലാന്റ് കൗണ്ടിയിലെ ക്‌നാനായ സെന്ററില്‍ വെച്ച് (270 Willow Grove Road, Stony Point, NY 10980) നടത്തുന്നതാണ്.
വിവിധ കലാപരിപാടികള്‍, പ്രസിദ്ധ ഗായിക അനിതാ കൃഷ്ണ നയിക്കുന്ന ഗാനമേള, പ്രശസ്ത ബോളിവുഡ് തെലുങ്ക് നര്‍ത്തകി കവി മോഹന്‍ നയിക്കുന്ന നൃത്തോത്സവം, വിദ്യാജ്യോതി മലയാളം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നേറ്റിവിറ്റി ഷോ, വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നര്‍ എന്നിവ പരിപാടികള്‍ക്ക് മാറ്റുകൂട്ടുന്ന ചിലതുമാത്രമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അഭിവന്ദ്യ ഡോ. ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്തയായിരിക്കും വിശിഷ്ടാതിഥി. എല്ലാ മലയാളി സുഹൃത്തുക്കളേയും ആഘോഷപരിപാടികളിലേക്ക് ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് പരിപാടികളുടെ കോര്‍ഡിനേറ്ററായ ഷാജിമോന്‍ വെട്ടവുമായി (845 270 1697) ബന്ധപ്പെടുക.
ജോയിച്ചന്‍ പുതുക്കുളം
from kerala news edited
via IFTTT